ന്യൂദല്‍ഹി: ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാല്‍ക്കെയുടെ 148-ാം ജന്മദിനം ഡൂഡിലിലൂടെ ആഘോഷിച്ച് ഗൂഗിള്‍.
നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളില്‍ തിളങ്ങിയ 19 വര്‍ഷ കാലം അദ്ദേഹത്തിന്റേതായി 95 സിനിമകളും 27 ഹൃസ്വ ചിത്രങ്ങളും പുറത്തിറങ്ങി.
1913 ല്‍ ഇറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംരംഭം. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചര്‍ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു.
മോഹിനി ഭസ്മാസുര്‍(1913),സത്യവാന്‍ സാവിത്രി(1914),ലങ്ക ദഹന്‍(1917),ശ്രീകൃഷ്ണ ജനം(1918),കാളിയ മര്‍ദ്ദന്‍(1919) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത്മായ ചിത്രങ്ങളാണ്.
















