Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മ ബെംഗളൂരു; മലയാളികള്‍ വളര്‍ത്തുകയും മലയാളികള്‍ വളരുകയും ചെയ്യുന്ന മറുനാടന്‍ മഹാനഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 03:47 am IST
in India

ചെന്നൈ, മുംബൈ, ദല്‍ഹി തുടങ്ങിയ മറുനാടന്‍ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കര്‍ണാടക തലസ്ഥാനമായ ബെംഗളൂരു. കാലത്തിനൊത്ത് മാറുകയും വികസിക്കുകയും ചെയ്യുന്ന ഈ മഹാനഗരം അരനൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രധാന അഭയകേന്ദ്രങ്ങളില്‍ ഒന്നാണ്.

അമ്പതുകളില്‍ പൊതുമേഖലയില്‍ ഒരു ഡസനിലേറെ വന്‍കിട സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ തുണിമില്ലുകളും ഫാക്ടറികളും ആരംഭിച്ചതോടെയാണ് വിശ്രമനഗരം എന്നറിയപ്പെട്ടിരുന്ന ബെംഗളൂരുവില്‍ വ്യാവസായിക വിപ്ലവത്തിന്റെ വിത്തുവീണത്. 

എച്ച്എഎല്‍, ബിഇഎല്‍, എച്ച്എംടി, ബിഎച്ച്ഇഎല്‍, എന്‍ജിഇഎഫ്, എന്‍എഎല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ എസ്റ്റേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ വ്യാവസായികരംഗത്ത്-വിശേഷിച്ചും എഞ്ചിനീയറിങ്ങ് മേഖലയില്‍-ബെംഗളൂരു വന്‍ കുതിച്ചുചാട്ടം തന്നെ നടത്തി. 

കേരളമുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും നഗരത്തിലേക്ക് വ്യാപകമായ കുടിയേറ്റമുണ്ടായി. അവിശ്വസനീയമായ മാറ്റങ്ങള്‍ക്കാണ് ഈ നഗരം വിധേയമായത്. 90കള്‍ക്ക് ശേഷം നവയുവത്വത്തിന്റെ സ്വപ്‌നനഗരിയായി ബെംഗളൂരു മാറി. 

ജനസംഖ്യയുടെ എഴുപതുശതമാനത്തോളം അന്യനാട്ടുകാര്‍. അനുനിമിഷം കോണ്‍ക്രീറ്റ് കാടുകളായി മാറുന്ന, ഹരിതാഭ നഷ്ടപ്പെടുന്ന നഗരപ്രാന്തങ്ങള്‍. റോഡ്-റെയില്‍-വിമാനംവഴി ദിവസേന വന്നിറങ്ങുന്ന ആയിരക്കണക്കിന് അപരിചിതര്‍. അനുദിനം ഉയര്‍ന്നുപൊങ്ങുന്ന ഐടി സമുച്ചയങ്ങള്‍. 

ലോകോത്തരമായ മുപ്പതിലേറെ ഗവേഷണശാലകള്‍. അന്യസംസ്ഥാനക്കാരും വിദേശീയരുമായ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്ന നൂറുകണക്കിന് പ്രൊഫഷണല്‍ കോളേജുകള്‍. മെട്രോ തീവണ്ടിപ്പാത, അതിവേഗപ്പാത, ഉയരപ്പാത, ഭൂഗര്‍ഭപ്പാത, റിംഗ്റോഡ്, പെരിഫെറല്‍ റോഡ് എന്നിങ്ങനെ ദ്രുതഗതിയില്‍ വികാസം പ്രാപിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍. 

കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിറഞ്ഞ സന്തോഷത്തോടെ ഉള്‍ക്കൊള്ളുകയും അവര്‍ക്ക് ധിഷണാപരമായും ഉദ്യോഗസംബന്ധമായും സാമൂഹികമായും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്ന ആതിഥ്യമര്യാദയുള്ള നഗരമാണ് ബെംഗളൂരു. 

ഈ നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും സുഖകരമായ കാലാവസ്ഥയും തദ്ദേശീയരായ കന്നഡിഗരുടെ ഹൃദയവിശാലതയും മലയാളികള്‍ക്ക് മഹാനുഗ്രഹമായിത്തീര്‍ന്നു. 

തൊഴിലാളികളും വ്യാപാരികളും വ്യവസായികളും പ്രൊഫഷനലുകളും വിദ്യാര്‍ത്ഥികളുമായി 12 ലക്ഷത്തോളം മലയാളികള്‍ ബെംഗളൂരുവിലുണ്ട്. ഏതാണ്ട് 5 ലക്ഷം മലയാളികള്‍ ഈ നഗരത്തില്‍ സ്വന്തമായി വീടുവെച്ച് താമസിക്കുന്നുണ്ട്. 

കന്നഡിഗരും മലയാളികളും പങ്കാളിത്തത്തോടെ നടത്തുന്ന സ്ഥാപനങ്ങള്‍ നിരവധിയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും മലയാളികളും കന്നഡിഗരും ഒത്തുചേര്‍ന്ന് വിജയഗാഥകള്‍ രചിച്ചിട്ടുണ്ട്. അനുദിനം പുരോഗമിക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്ന ഈ മഹാനഗരത്തിന്റെ വളര്‍ച്ചയില്‍ കഠിനാദ്ധ്വാനികളായ മലയാളികളുടെ തലച്ചോറും വിയര്‍പ്പുമുണ്ട്. ഐടി മേഖലയിലും ആധിപത്യം ചെലുത്തുന്നത് മലയാളികളാണ്.

മലയാളികളുടെ ആരാധനാലയങ്ങളും കച്ചവടസ്ഥാപനങ്ങളും വ്യവസായശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നഗരത്തിന്റെ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. നൂറ്റിയമ്പതോളം കലാ സാംസ്‌ക്കാരിക സാമൂഹിക സംഘടനകള്‍ മലയാളികളുടേതായുണ്ട്. എണ്ണിയാലൊടുങ്ങാത്ത പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നല്ലൊരുപങ്ക് മലയാളികളാണ്. 

ജാലഹള്ളി, ദാസറഹള്ളി, മത്തിക്കരെ, ഇന്ദിരാനഗര്‍, തിപ്പസാന്ദ്ര, മാറത്തഹള്ളി, കൃഷ്ണരാജപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ചെന്നാല്‍ കേരളത്തിലാണെന്ന തോന്നലാണുണ്ടാവുക. അയ്യപ്പഭക്തിയും ശബരിമല തീര്‍ത്ഥാടനവും കന്നഡിഗരും കേരളീയരും തമ്മിലുള്ള സൗഹൃദം അരക്കിട്ടുറപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. 

ആയിരക്കണക്കിന് അയ്യപ്പഭക്തന്മാര്‍ കര്‍ണ്ണാടകത്തില്‍ നിന്നും ശബരിമലയിലെത്തുന്നുണ്ട്. ബെംഗളൂരുവില്‍ മാത്രം 35 അയ്യപ്പക്ഷേത്രങ്ങളുണ്ട്. ശബരിമല സീസണുകളില്‍ അവയൊക്കെ കന്നഡിഗരും മലയാളികളും മറ്റുഭാഷക്കാരുമായ ഭക്തജനങ്ങളാല്‍ സജീവമാകുകയും മാനവികതയുടെയും മതമൈത്രിയുടേയും ശംഖുനാദം ഉയരുകയും ചെയ്യും.

ചുരുക്കത്തില്‍ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരു മലയാളികളുടെയും നഗരമാണെന്ന് പറയാം. എത്രയെത്ര സംരംഭങ്ങളാണ്, നിറംകെടുത്തുന്ന രാഷ്‌ട്രീയ മുതലെടുപ്പ് വിവാദങ്ങളോ മാധ്യമങ്ങളുടെ അനാരോഗ്യ ഇടപെടലുകളോ ഇല്ലാതെ ബെംഗളൂരുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്. 

വ്യവസായ രംഗത്തും മറ്റു മേഖലകളിലും മലയാളികളായ സെലിബ്രിറ്റികളുടെ എണ്ണം ഈ നഗരത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നു. മലയാളികള്‍ വളര്‍ത്തുകയും മലയാളികള്‍ വളരുകയും ചെയ്യുന്ന മഹാനഗരമാണിത്.

ജന്മഭൂമി- ദേശത്തിന്റെ ശബ്ദം, ദൗത്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.