Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കേരളം രാജ്യത്തിന്റെ മാനംകെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:46 am IST
inEditorial

അതിഥികളെ ദേവന്മാരായി കാണുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഭരണമേതായാലും ആ സങ്കല്പത്തിന് അധികം കോട്ടമൊന്നും ഉണ്ടാകാറില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പലപ്പോഴും സംസ്‌കാരത്തിന് ഭംഗം വരാറുണ്ട്. വിദേശ വനിതകളെ കളിയാക്കാനും ചിലപ്പോള്‍ കൈകാര്യം ചെയ്യാന്‍ പോലും തയ്യാറായ ചരിത്രമുണ്ട്. അതെല്ലാം പിന്‍തള്ളി, കൊലപ്പെടുത്തുന്ന അവസ്ഥയില്‍ കേരളം എത്തിയിരിക്കുന്നു. ലാത്വിയ സ്വദേശി ലിഗയെ കാണാതായിട്ട് ഏതാണ്ട് ഒന്നരമാസമായി. വിഷാദരോഗത്തിനുള്ള ചികിത്സക്കാണ് അവര്‍ കേരളത്തിലെത്തിയത്. ഭര്‍ത്താവും സഹോദരിയും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കോവളത്ത് എത്തിയ അവരെ മാര്‍ച്ച് 14-നാണ് കാണാതായത്. അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ജാഗ്രതാപൂര്‍ണമായ ഒരന്വേഷണവും നടന്നില്ല.  പോത്തന്‍കോട് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതായപ്പോഴാണ് വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ലിഗയെ കാണാനില്ലെന്ന വിവരം പോലും ഈ സ്റ്റേഷനുകളിലെത്തിയിരുന്നില്ല.

വിദേശികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ് കോവളം. അവിടെയെത്തുന്ന അതിഥികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കാന്‍ പോലീസിന് ബാധ്യതയുണ്ട്. പക്ഷേ കൈമലര്‍ത്തുകയാണ് പോലീസ് ചെയ്തത്. ഇതിനിടയില്‍ മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ ലിഗയുടെ സഹോദരി ആഗ്രഹിച്ചു. നിയമസഭാ മന്ദിരത്തിലെത്തി കാണാമെന്ന വിവരം ലഭിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താന്‍ അനുവാദം ലഭിച്ചില്ല. അവരുടെ മുന്നില്‍ക്കൂടി മുഖ്യമന്ത്രി സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ കാണാന്‍ വിസമ്മതിച്ചില്ലെന്നാണ് മുഖ്യമന്ത്രി ഒരുമാസത്തിനുശേഷം വിശദീകരിക്കുന്നത്. ഡിജിപിയെ കാണാന്‍ ചെന്നപ്പോഴും നിരാശയായിരുന്നു ഫലം. ആവലാതി കേട്ട് ആശ്വസിപ്പിക്കുന്നതിന് പകരം ശകാരമാണ് ലഭിച്ചതെന്ന പരാതിയും ലിഗയുടെ സഹോദരി പറയുന്നു. ഒരു മാസത്തോളം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടത്തിലും ലിഗയ്‌ക്കുവേണ്ടി ഭര്‍ത്താവും സഹോദരിയും അന്വേഷിച്ചു നടന്നതാണ്. ലിഗയുടെ ചിത്രം സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം ചെയ്തു. ഒരു തുമ്പും കണ്ടെത്താനായില്ല.

ഒടുവില്‍ കഴിഞ്ഞദിവസം കോവളത്തിനടുത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണനിലയ്‌ക്ക് ഒരാള്‍ക്ക് പ്രത്യേകിച്ച് വിദേശവനിതയ്‌ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം പരിശോധന പൂര്‍ത്തിയായാലേ വ്യക്തമാകൂ. സംഭവം ഏതായാലും ദുഃഖകരമാണ്. കേരളത്തിലെ ക്രമസമാധാനനില ആശ്വാസകരമല്ല. കസ്റ്റഡിമരണങ്ങള്‍ വര്‍ധിക്കുന്നു. പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗിക്കുന്നു. വരാപ്പുഴയില്‍നിന്ന് അനുദിനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പീഡനത്തിന്റെയും ക്രൂരതയുടെയും ഭയപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഇടപെട്ട് നടപടി സ്വീകരിക്കാന്‍ മുന്നോട്ടുവരുന്ന മനുഷ്യാവകാശ കമ്മീഷനെ വിരട്ടുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്. ഇതൊക്കെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന ആശ്വാസത്തിലിരിക്കാം. എന്നാല്‍ വിദേശ വനിതയുടെ ദുരൂഹമരണം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ മാനക്കേടാണുണ്ടാക്കിയത്. കേരളത്തിലേക്ക് വരുന്ന വിദേശികള്‍ക്ക് ഭയപ്പാട് സൃഷ്ടിക്കുന്ന സംഭവത്തില്‍ തക്കസമയത്ത് ഇടപെടാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി മാപ്പുറയുകയാണ് വേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.