അഗര്‍ത്തല: ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന18 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ത്രിപുരയില്‍ അറസ്റ്റില്‍. മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘത്തെയാണ് ത്രിപുരയിലെ കോവായി ജില്ലയില്‍നിന്നും ഇന്ന് പോലീസ് പിടികൂടിയത്.
മ്യാന്‍മാറില്‍നിന്നുള്ള അഭയാര്‍ഥികളാണ് ഇവര്‍. ബംഗ്ലാദേശ് വഴിയാണ് ഇവര്‍ ത്രിപുരയില്‍ എത്തിയതെന്നും ത്രിപുരയില്‍നിന്നും ജോലി തേടി ദല്‍ഹിയിലേക്ക് പോകാനായിരുന്നു അഭയാര്‍ഥികളുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.
















