ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും മുന്നൂറോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഭൂനിരപ്പില്‍ നിന്ന് നാലു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.28നാണ് ഭൂകമ്പമുണ്ടായത്. രണ്ടായിരത്തോളം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
















