ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഒമ്പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കി. ധനമന്ത്രാലയം ഈ നിയമനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക അതിഷി മര്‍ലീനയും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്‌കൂളുകളിലെ അധ്യാപന നിലവാരം ഉയര്‍ത്തുന്നതിനായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ വെറും ഒരു രൂപ വേതനത്തിലാണ് മര്‍ലീനയെ നിയമിച്ചിരുന്നതെന്ന് സിസോദിയ അറിയിച്ചു.
ഈ നിയമനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
















