പാട്ന: ഭാരത് ബന്ദിനിടെ ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ അക്രമം. ബീഹാറിലുണ്ടായ വ്യത്യസ്ത അക്രമങ്ങളിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാറിലെ അരാ പ്രദേശത്താണ് അക്രമങ്ങൾ നടന്നത്.
ബന്ദിന്റെ പശ്ചാത്തലത്തിൽ യുപി, ബീഹാർ എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ മധ്യപ്രദേശിലെ മൂന്ന് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.രാജസ്ഥാനിലെ ജയ്‌പുർ, ഭരത്പുർ ഉത്തരാഖണ്ഡിലെ നൈനിറ്റാൽ എന്നിവിടങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ജാതി സംവരണം നല്‍കുന്നതിനെ എതിര്‍ക്കുന്ന മുനോക്ക വിഭാഗങ്ങളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രൺവീർ സേന എന്ന സംഘടനയാണ് പ്രധാനമായും ബന്ദിന് ചുക്കാൻ പിടിക്കുന്നത്.
















