ന്യൂദല്‍ഹി: ദല്‍ഹി സീതാപുരിയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഇന്ന് രാവിലെ ആറിനായിരുന്നു ഗോഡൗണില്‍ തീപിടിത്തമുണ്ടായത്.
അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















