ന്യൂദല്‍ഹി :യോഗ ലോകത്തിനു മുന്നില്‍ കൂടുതല്‍ ജനകീയമായത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷമാണ്.എന്നാല്‍ ഇപ്പോള്‍ മോദി ഒരു യോഗാധ്യാപകനായി അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്നതിന്റെ 3ഡി അനിമേഷന്‍ വീഡിയോ വൈറലായിരിക്കുകയാണ്.
ത്രികോണാസനം പരിശീലിക്കുന്ന മോദിയുടെ അനിമേറ്റഡ് രൂപമാണ് ദൃശ്യങ്ങളിലുള്ളത്.
മന്‍ കി ബാത്തില്‍ മോദി തന്നെയാണ് ഈ വീഡിയോയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.ഞാനൊരു യോഗാ അധ്യാപകനല്ല. പക്ഷേ, ആരൊക്കെയോ ചിലര്‍ ചേര്‍ന്ന് അവരുടെ സര്‍ഗസൃഷ്ടി ഉപയോഗിച്ച് എന്നെ അധ്യാപകനാക്കിയിരിക്കുകയാണ്. അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്‌ക്കുകയാണ്.
വീഡിയോ കാണാം;
















