മുംബൈ: ഒരിക്കല്‍ നാവിക സേനയുടെ അവശ്യ ഘടകമായിരുന്ന മൈന്‍ വാരിക്കപ്പലുകളായ കൊങ്കണ്‍, കണ്ണൂര്‍, കടലൂര്‍ എന്നിവ സൈന്യത്തില്‍ നിന്ന് നീക്കി. മുപ്പതു വര്‍ഷത്തിലേറെയായ കപ്പലുകളാണ് മൂന്നും.
വിശാഖപട്ടണം ഡോക്ക്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ നേവല്‍ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എംഎസ് പവാര്‍ മുഖ്യാതിഥിയായിരുന്നു. ഡീ കമ്മീഷന്‍ ചെയ്യുന്ന കപ്പലുകളുടെ ക്യാപ്ടന്‍മാരായ റിയര്‍ അഡ്മിറല്‍ രവി ഗെയ്‌ക്ക്‌വാദ്, റിയര്‍ അഡ്മിറല്‍ പികെ നായര്‍, കൊമഡോര്‍ മോഹന്‍ദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
















