ന്യൂദല്‍ഹി: വാട്സ്ആപ് വഴി ചൈന ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. വ്യക്തികളുടെ വിവരങ്ങള്‍ വാട്സാപ്പിലൂടെ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ പ്രത്യോക പ്രോഗ്രാമുകള്‍ വികസിപ്പിച്ചുണ്ടെന്നും + 86 എന്നു തുടങ്ങുന്ന നമ്പരുകളോട് ജാഗ്രത പാലിക്കണമെന്നും സൈന്യത്തിന്റെ അഡീഷണല്‍ ഡയക്ട്രേറ്റ് ജനറല്‍ മുന്നറിയിപ്പു നല്കി.
ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക, ചൈനക്കാര്‍ ഡിജിറ്റല്‍ ലോകത്തു നുഴഞ്ഞുകയറുന്നു എന്നാണ് ഡയക്ടറേറ്റ് ജനറലിന്റെ ട്വിറ്റര്‍ സന്ദേശം.
ഇതു സംബന്ധിച്ച് ഒരു വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഡിജിറ്റല്‍ ലോകത്തു നുഴഞ്ഞുകയാറാന്‍ ചൈനീസ് ഹാക്കര്‍മാര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള അവരുടെ പുതിയ മാര്‍ഗമാണ് വാട്സ്ആപ്. നിങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ചൈനീസ് നമ്പരുകളിലൂടെ അക്കൗണ്ട് ഉണ്ടാക്കിയാണ് ചോര്‍ത്തല്‍, ട്വിറ്റര്‍ സന്ദേശത്തില്‍ വിശദീകരിക്കുന്നു. വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചേരാനോ ചേര്‍ക്കാനോ+86 ചേര്‍ത്തുള്ള നമ്പരുകളില്‍ നിന്ന് ക്ഷണം വന്നാല്‍ ശ്രദ്ധിക്കണമെന്നും സൈന്യം മുന്നറിയിപ്പു നല്കുന്നു.
മൊബൈല്‍ നമ്പരുകള്‍ മാറുമ്പോഴും ശ്രദ്ധിക്കണം. സിം മാറ്റുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
















