Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷക സമരം: മനുഷ്യാവകാശ ലംഘനമെന്ന്, സംഘാടകര്‍ പ്രതിക്കൂട്ടില്‍; സര്‍ക്കാരിന് അഭിനന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 07:18 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ നടന്ന കര്‍ഷക മാര്‍ച്ച് അവസാനിച്ചപ്പോള്‍ പ്രതിക്കൂട്ടിലായത് സംഘാടകര്‍. അതി ക്രൂരമായ മനഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് സമര സംഘാടകര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങുകയാണ് ചില മനുഷ്യാവകാശ സംഘടനകള്‍. 

സമരക്കാര്‍ നഗരവാസികള്‍ക്കും സര്‍ക്കാരിനും നന്ദി പറഞ്ഞ് മടങ്ങിപ്പോയി. സമരം എന്തു നേടിയെന്ന് ചോദിച്ചാല്‍, സമരക്കാര്‍ക്കറിയില്ല. സംഘാടകരുടെ മറുപടിയാകട്ടെ, സര്‍ക്കാരിന്റെ ഉറപ്പു നേടിയെന്ന് മാത്രം. അപ്പോള്‍ സമരമെന്തിനായിരുന്നു, വനവാസികളെ ആറു ദിവസം നടത്തി പീഡിപ്പിച്ചത് മനുഷ്യാവകാശ ലംഘനമല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല.

മുഖ്യമന്ത്രി ഫട്‌നാവിസ് നിയമസഭയില്‍ പറഞ്ഞ വിവരങ്ങള്‍ ഇങ്ങനെയാണ്: ”സമരത്തിനെത്തിയിരിക്കുന്നവരില്‍ 90-95 ശതമാനം പേരും വനവാസികളാണ്. അവര്‍ക്ക് സ്വന്തമായി കൃഷിഭൂമി ഉള്ളവരല്ല. അവരുടെ പ്രശ്‌നം വനത്തില്‍ അവിടെ ജീവിക്കുന്നവര്‍ക്ക് വന വിഭവത്തിന്മേല്‍ കൈകാര്യ സ്വാതന്ത്ര്യം അനുവദിക്കുന്ന വന സംരക്ഷണ നിയമം നടപ്പാക്കണമെന്നാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. 

സമരം നയിച്ചവരുടെ ആവശ്യം കാര്‍ഷിക കടം എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയവയാണ്. ഇക്കാര്യത്തില്‍ ഏതു ചര്‍ച്ചയ്‌ക്കും സര്‍ക്കാര്‍ തയ്യാറാണെന്ന് മാര്‍ച്ച് ആറു മുതല്‍ സര്‍ക്കാര്‍ സംഘാടകരോട് പറയുന്നുണ്ട്. അതിന് പക്ഷേ അവര്‍ തയാറായില്ല. സമരവുമായി മുന്നോട്ടു പോകുകയാണ് ചെയ്തത്. എന്തായാലും ചര്‍ച്ചയ്‌ക്ക തയ്യാറാണ്. പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിതല സമതി രൂപീകരിച്ചിട്ടുണ്ട്.”

മുഖ്യമന്ത്രി വെളിപ്പെടുത്തിയതനുസരിച്ച് സമരക്കാര്‍ കര്‍ഷകരായിരുന്നില്ല. അവരെ 180 കിലോ മീറ്റര്‍ നടത്തിച്ച് ഭക്ഷണവും വെള്ളവും ആവശ്യത്തിന് നല്‍കാതെ, ചുട്ടുപൊള്ളുന്ന റോഡിലൂടെ നടത്തിച്ച് കാല്‍ പൊള്ളിച്ചത് മനുഷ്യാവകാശ ലംഘനമായാണ് വ്യവഖ്യാനിക്കപ്പെടുന്നത്. 

കാടുകളിലും പാടത്തും പാദരക്ഷയില്ലാതെയും ജോലിചെയ്തിരുന്നവരെ ടാറിട്ട റോഡിലൂടെ നടത്തിക്കുകയായിരുന്നു. പലരോടും ഇത്ര ദൂരയാത്രയുണ്‌ടെന്നോ ആവശ്യം ഇന്നതാണെന്നോ പറയാതെയാണ് റാലിയില്‍ കൂട്ടിയത്. പാടത്ത് പണിയെടുത്തിരുന്നവരും അതേ വേഷത്തില്‍ റാലിക്കെത്തിയിരുന്നു. 

ഇവര്‍ക്ക് ആവശ്യത്തിന് ചികത്സാ സംവിധാനമോ കുടിവെള്ള ലഭ്യതയോ ഉറപ്പാക്കിയിരുന്നില്ല. ഭക്ഷണം കിട്ടാതെ പലരും വലഞ്ഞു.

നഗരവാസികള്‍ പലരും സഹായിക്കാനെത്തി. ഭക്ഷണ വിതരണക്കാരായ ഡബ്ബാവാലാ സംഘങ്ങള്‍ ആഹാരം നല്‍കി. കടക്കാര്‍ ഷൂവും ചെരിപ്പും മറ്റും നല്‍കി. എന്നാല്‍, പലര്‍ക്കും ധരിക്കാനാകാത്തവിധം കല്‍ പൊള്ളിക്കുടര്‍ന്നിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ വനപാലന-സംരക്ഷണ നിയമം നടപ്പാക്കുന്നതില്‍ ഏറെ മുന്നേറിയ സംസ്ഥാനമാണ് ഫഡ്‌നാവിസിന്റേത്. കേരളം ഈ നിയമം നടപ്പാക്കുന്നകാര്യം ആലോചിച്ചിട്ടുപോലുമില്ല. മഹാരാഷ്‌ട്രയില്‍ 31 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ 12,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുമുണ്ട്. എന്നാല്‍. ഈ വിഷയങ്ങളൊന്നും പരിഗണിക്കാതെ കൊടിപിടിപ്പിച്ച് ശക്തി പ്രകടനത്തിന് ചിലര്‍ നടത്തിയ ശ്രമമാണ് ഗ്രാമവാസികളെ പീഡിപ്പിച്ച ഈ സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സമരക്കാരുടെ പ്രതിനിധികളായി യോഗത്തിനു വന്നവര്‍ പതിമൂന്നോളം ആവശ്യങ്ങള്‍ ഉയര്‍ത്തി. എല്ലാം കേട്ടു. ചര്‍ച്ച ചെയ്തു. പലതിലും ധാരണയായി. അവര്‍ക്ക് ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പു വേണമെന്ന് പറഞ്ഞത് സര്‍ക്കാര്‍ നല്‍കും. സമരക്കാര്‍ തൃപ്തരാണ്. 

ഗതാഗതം സ്തംഭിച്ച് നഗര ജീവിതം തടസപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയിരുന്നു. പ്രകടനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. 180 കിലോ മീറ്റര്‍ മടങ്ങിപ്പോകാന്‍ സമരക്കാര്‍ക്ക് സര്‍ക്കാര്‍ ട്രെയിന്‍ സൗകര്യവും ഒരുക്കിക്കൊടുത്തു. 

ഇത്രയും വലിയൊരു ജനക്കൂട്ടം നഗരത്തിലെത്തിയിട്ടും ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടാകാതെ സമരം കൈകാര്യം ചെയ്തതിന് ഫഡ്‌നാവിസ് സര്‍ക്കാരിന് പല കോണുകളില്‍നിന്നം പ്രശംസ ലഭിക്കുകയാണ്.

പേരിനൊരു ചര്‍ച്ച. തീരുമാനം വൈകാതെ എടുക്കുമെന്ന് വാഗ്ദാനം. സമരം പിന്‍വലിക്കപ്പെട്ടു. മാര്‍ച്ച് ആറിന് സംസ്ഥാന സര്‍ക്കാര്‍ സമര നേതാക്കളെന്നു പറയുന്നവരോട് പറഞ്ഞതും ഇങ്ങനെയൊരു ചര്‍ച്ചയെക്കുറിച്ചാണ്. പിന്നെ എന്തിനായിരുന്നു പതിനായിരങ്ങളെ പീഡിപ്പിച്ച ഈ സമരം എന്നാണ് ഉറക്കെ കേള്‍ക്കുന്ന ചോദ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.