ലോസാഞ്ചലസ്: ഓസ്കാര്‍ പുരസ്കാര വേദിയില്‍ മണ്‍മറഞ്ഞ ബോളിവുഡ് താരം ശ്രീദേവിക്ക് പ്രണാമം. 2017ല്‍ ലോകസിനിമയില്‍ നിന്നും വിടപറഞ്ഞ താരങ്ങളെ ഓര്‍മിക്കുന്ന ചടങ്ങിലാണ് ഓസ്കാര്‍ വേദി ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശികപൂറിനും ആദരാഞ്ജലി അര്‍പ്പിച്ചത്.
ഇന്ത്യന്‍ സിനിമയുടെ പ്രണയിനിയും കൂട്ടുകാരിയും മാതാവുമെല്ലാമായ ശ്രീദേവിക്ക് പ്രണാമമെന്ന് പുരസ്കാര വേദിയിലെ സ്ക്രീനില്‍ തെളിഞ്ഞു. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ തിളങ്ങിയ റോജര്‍ മൂര്‍, പ്രശസ്ത നടന്‍ ജൊനാഥന്‍ ഡെമി, ജോര്‍ജ് റോമിറോ, ഹാരി ഡീന്‍ സ്റ്റാന്‍റന്‍, ജെറി ലൂയിസ്, ജെന്നി മോറോ, മാര്‍ട്ടിന്‍ ലാഡോ എന്നിവര്‍ക്കും അക്കാദമി പുരസ്കാര വേദി പ്രണാമമര്‍പ്പിച്ചു.
















