Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടതുപക്ഷത്തിന്റെ വലിയ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2018, 03:48 am IST
inVicharam

ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ പരാജയം വലിയ പരാജയമാണ്. ഇടതുപക്ഷത്തിന്റെ സ്വഭാവ സവിശേഷതകള്‍ നിലനിര്‍ത്തുന്ന മുഖ്യമന്ത്രിയായിരുന്നു മണിക് സര്‍ക്കാര്‍.  അഴിമതിയുടെയോ ആര്‍ഭാട ജീവിതത്തിന്റെയോ പ്രതീകമായിരുന്നില്ല അദ്ദേഹം. ഇന്ത്യയില്‍ത്തന്നെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ആദര്‍ശ ജീവിതം നയിക്കുന്ന വ്യക്തിയുമായിരുന്നു മണിക് സര്‍ക്കാര്‍. എന്നിട്ടും ഇടതുപക്ഷം പരാജയപ്പെട്ടു. ഭരണകൂടത്തെ മോശമായ രീതിയില്‍ വ്യക്തികള്‍ പ്രയോഗിച്ചതിന്റെ ഫലമായിട്ട് സംഭവിച്ച ദുരന്തമല്ല. ത്രിപുരയെ വികസനത്തിലേക്ക് നയിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടായ വീഴ്ചമൂലം സംഭവിച്ചതാണ്. ഭരണത്തോട് ജനങ്ങള്‍ കാണിച്ച വിമുഖത ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപി വിജയിച്ചു. ജാതി രാഷ്‌ട്രീയത്തിന് അതീതമായി വികസന രാഷ്‌ട്രീയത്തെ മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബിജെപിയുടെ വിജയം വിഘടനവാദികളുമായി ഒത്തുചേര്‍ന്നുള്ളതാണെങ്കില്‍പ്പോലും ഭരണകൂടത്തിന് അവിടുത്തെ ജനങ്ങളെ സംതൃപ്തരാക്കാന്‍ കഴിയാത്തതിന്റെ വലിയ പരാജയമായേ വിലയിരുത്താന്‍ കഴിയൂ. 

ഇരുപത്തഞ്ചു വര്‍ഷമായി ത്രിപൂരയില്‍ ഇടതുപക്ഷ ഭരണമാണ്. നീണ്ട ഭരണം ഏതൊരു പാര്‍ട്ടിയെ സംബന്ധിച്ചും ഭരണവിരുദ്ധവികാരം  വളര്‍ത്താന്‍ സഹായകരമാണ്.   ജനങ്ങള്‍ക്ക് തൃപ്തികരമായി ഭരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടും. പ്രത്യേകിച്ച് ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍.  ചെറിയ സംസ്ഥാനങ്ങള്‍ക്ക് വിഭവശേഷി കുറവായിരിക്കും. ആ വിഭവശേഷിക്ക് അകത്ത് നിന്ന് ജനങ്ങളുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുക  ബുദ്ധിമുട്ടാണ്. അപ്പോള്‍, സ്വാഭാവികമായും ഭരണവിരുദ്ധ വികാരം വളരും. അതിനെ മറികടക്കാന്‍ പറ്റുന്ന തരത്തില്‍  പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരും. അതുതന്നെയാണ് ത്രിപുരയിലെ ഇടതുപക്ഷ ഭരണകൂടത്തിനും സംഭവിച്ചത്. ഇത്   ഉപയോഗിക്കുന്നതില്‍ ബിജെപി വിജയിച്ചു. 

വളരെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ ബിജെപിക്ക് ആസൂത്രിതമായ സംവിധാനമുണ്ടായിരുന്നു. നിരവധി വട്ടമാണ് കേന്ദ്രമന്ത്രിമാര്‍ ത്രിപുരയില്‍ പോയത്.  അവര്‍ വലിയ വികസനം ത്രിപുരയ്‌ക്ക്  വാഗ്ദാനം ചെയ്തു.  അവ  വിശ്വസിക്കാന്‍ പറ്റുന്ന തരത്തിലേക്ക് ത്രിപുരയിലെ ജനങ്ങളെ പാകപ്പെടുത്തിയെടുക്കുന്നതില്‍ ബിജെപി വിജയിച്ചു.  

ജനങ്ങളെ സംബന്ധിച്ച് പോസിറ്റീവായ ഇടപെടല്‍ ഏതൊരു ഭരണകൂടം സ്വീകരിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കുകയും, അല്ലെങ്കില്‍  ആ ഭരണകൂടത്തെ താഴെയിറക്കുകയും ചെയ്യുന്ന രീതി ജനാധിപത്യത്തിലുള്ളതാണ്.

ഇടതുപക്ഷത്തിന് തിരിച്ചുവരാനാകും. ബംഗാളില്‍ നിന്ന് വ്യത്യസ്തമായി ത്രിപുരയില്‍ അത് സാധ്യമാണ്. ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനങ്ങള്‍ ബംഗാളിലേതുപോലെ ദുര്‍ബലമല്ല ത്രിപുരയില്‍. അതിന്റെ പ്രധാന കാരണം, ത്രിപുരയിലെ  മുഖ്യമന്ത്രി സാധാരണക്കാരനായ ഒരാളായിരുന്നു എന്നതുതന്നെയാണ്. ജനങ്ങള്‍ വികസനം ആഗ്രഹിച്ചതാണ് അവിടെ പാര്‍ട്ടിക്ക് പറ്റിയ പരാജയം.  വികസനം വലിയ തോതില്‍ കൊണ്ടുവരുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു.  തിരിച്ചുവരാനുള്ള സാധ്യത ത്രിപുരയിലുണ്ട്. അത് ബിജെപിയുടെ ഭരണത്തെ ആശ്രയിച്ചിരിക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന് അനുസരിച്ച് അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്തെ വീണ്ടും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാകും. 

കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാല്‍ ത്രിപുരയില്‍ തിരിച്ചുവരാന്‍ പറ്റുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസ്സിന്റെ വലിയൊരു ഭാഗം ബിജെപിയിലേക്ക് മാറിക്കഴിഞ്ഞു. നേതൃതലത്തിലുള്ള മുഴുവന്‍ ആളുകളും അണികളും പോയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമായി . കോണ്‍ഗ്രസ്സിന് കഴിയാതിരുന്ന കാര്യമാണ്  ബിജെപിക്ക് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ബിജെപിയിലേക്ക് ഇനിയും കോണ്‍ഗ്രസ്സുകാര്‍ പോകാനുള്ള സാധ്യത കൂടുതലാണ്. കാരണം, ഇടതുപക്ഷ ഭരണത്തിനെതിരായ ഭരണം കാംക്ഷിക്കുന്ന ഒരുപാട് ആളുകള്‍ ത്രിപുരയിലുണ്ട്. അവരുടെ വിജയം കൂടിയായി ബിജെപിയുടെ വിജയം മാറും. 

ഈ മാറ്റത്തിന് അനുകൂലമായ നിലപാടെടുക്കാനാണ് ബാക്കിയുള്ള കോണ്‍ഗ്രസ്സുകാരും ശ്രമിക്കുക. ഭരണം നിര്‍വഹിക്കുന്നതില്‍ വരുന്ന പോരായ്‌മയാണ് ജനങ്ങളെ നിരാശരാക്കുന്നതും പിന്നീട്, ഭരണത്തിനെതിരായി ചിന്തിക്കാന്‍  പ്രേരിപ്പിക്കുന്നതും. ഭരണത്തിലെ കാര്യക്ഷമതയാണ് പ്രധാനം. അത് നഷ്ടമായാല്‍ ഒരു പാര്‍ട്ടിയുടെയും സര്‍ക്കാറിന് ജനാധിപത്യവ്യവസ്ഥിതിയില്‍ പിടിച്ചുനില്‍ക്കാനാവില്ല. അതിനൊരു ഉദാഹരണമാണ് ത്രിപുര.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

Entertainment

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.