ന്യൂദൽഹി: തെരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലേക്കും ബിജെപി നിരീക്ഷകരെ നിയോഗിച്ചു. മേഘാലയയിലും നാഗാലാന്റിലും ബി ജെ പി സർക്കാരുകൾ വരുമെന്നും ബി ജെ പി പാർലമെന്ററി ബോർഡ് അറിയിച്ചു . ത്രിപുരയിലേക്ക് മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരിയും ജുവൽ ഓറവും പോകും. നാഗാലാന്റിലേക്ക് ജെപി നദ്ദ, അരുൺ സിങ്ങും ചുമതലക്കാരായി പോകും. മേഘാലയയിലേക്ക് കിരൺ റിജിജുവും അൽഫോൻസ് കണ്ണന്താനവും ആണ് ചുമതലക്കാർ. നാഗാലന്റിലും മേഘാലയയിലും ബിജെപി ക്കും സഖ്യ കക്ഷികൾക്കും അനുകൂലമായ ജനവിധി ആണെന്നും രണ്ടു സംസ്ഥാനങ്ങളിലും ബിജെപി
സർക്കാർ രൂപീകരിക്കുമെന്നും ബിജെപി പാർലമെന്ററി ബോർഡ് യോഗം അറിയിച്ചു. അക്രമ രാഷ്‌ട്രീയതിനെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണ് ത്രിപുരയിലേതെന്നും പാർലമെന്ററി ബോർഡ് വ്യക്തമാക്കി.
















