Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊങ്കാലയുടെ പുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:07 am IST
inSamskriti

കേരളത്തിനകത്തും പുറത്തുമുള്ള അനേകം ക്ഷേത്രങ്ങളില്‍ പൊങ്കാല വഴിപാട് ഒരു വാര്‍ഷികാനുഷ്ഠാനമായി സമീപകാലത്ത് ആചരിച്ചുപോരുന്നു. തമിഴ്‌നാട്ടില്‍ പൊങ്കലും മാട്ടുപൊങ്കലുമെല്ലാം പ്രസിദ്ധിനേടിയ ഉത്സവങ്ങളാണ്. ഇപ്പോള്‍ കേരളത്തിലും പുറമേയും പ്രചരിച്ചുവരുന്ന പൊങ്കാല വഴിപാട് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലാണ് ആരംഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. മുന്‍പൊന്നും ഇതര ക്ഷേത്രങ്ങളില്‍ പൊങ്കാല വഴിപാട് നടന്നിരുന്നതായി തോന്നുന്നില്ല. 

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുമ്പു മുതല്‍ പൊങ്കാല വഴിപാട് നടന്നുവരുന്നു. കുംഭമാസത്തിലെ മകം നക്ഷത്രത്തിലാണ് ആറ്റുകാല്‍പൊങ്കാല. അതോടനുബന്ധിച്ച് കുത്തിയോട്ടം, തോറ്റംപാട്ട്, താലപ്പൊലി തുടങ്ങിയ അനേകം അനുഷ്ഠാനങ്ങളുമുണ്ട്. അവയിലെല്ലാം അനേകം ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. 

 പൊങ്കാല മഹോത്സവം നടക്കുമ്പോള്‍ അതില്‍ പങ്കെടുത്ത് പൊങ്കാല നൈവേദ്യം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹപുണ്യം നേടാനായി ലക്ഷക്കണക്കിനു സ്ത്രീകളാണ് എല്ലാ ക്ലേശങ്ങളും സഹിച്ച് എത്തുന്നത്.

പൃഥ്വി, ആപം, തേജസ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയത്തിലൂടെ നൈവേദ്യ സമര്‍പ്പണം നടത്തുക എന്നതാണ് പൊങ്കാലയിലെ ആദര്‍ശം. മണ്‍കലം-പൃഥ്വി, ജലം-ആപം, സൂര്യപ്രകാശം-അഗ്നി, തേജസ്സ്, കാറ്റ്-വായു, തുറന്ന അന്തരീക്ഷം-ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങളെക്കൊണ്ട് അന്നം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിക്കുന്നു. നൈവേദ്യം തീര്‍ത്ഥം തളിച്ച് സമര്‍പ്പിതമായിക്കഴിഞ്ഞാല്‍ ആ നൈവേദ്യവുമായി ഭക്തര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു. പൊങ്കാല സമര്‍പ്പിക്കുന്നതോടുകൂടി എല്ലാ ഭക്തകളും സ്വന്തം വേദനകളും പരാധീനതകളും അവശതകളും സങ്കടങ്ങളും എല്ലാം ദേവിക്ക് സമര്‍പ്പിച്ച് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. നൈവേദ്യത്തോടൊപ്പം പ്രാര്‍ത്ഥനകളും സമര്‍പ്പിച്ച് സംതൃപ്തരായ ഭക്തജനങ്ങള്‍ മടങ്ങുന്നു. ഇങ്ങനെ നൈവേദ്യവും മനസ്സും ദേവിക്ക് സമര്‍പ്പിച്ച ധന്യതയോടെ മടങ്ങുന്ന സ്ത്രീകളുടെ സമൂഹമാണ് പൊങ്കാലയുടെ അത്ഭുതദൃശ്യം.  ഉത്സവത്തിന്റെ ചടങ്ങുകളായ താലപ്പൊലി, കുത്തിയോട്ടം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും പ്രാര്‍ത്ഥനാ മനോഭാവം ശ്രേഷ്ഠമാണ്. അതുപോലെ ഉത്സവദിവസങ്ങളില്‍ നടക്കുന്ന തോറ്റംപാട്ടും ദേവിയുടെ അനുഗ്രഹത്തിനു വേണ്ടിയുള്ളതാണ്.

ദിവസങ്ങള്‍ നീളുന്ന ഉത്സവ പരിപാടികളാണ് വര്‍ഷംതോറും നടക്കുന്നത്. പൊങ്കാലയിടാന്‍ വരുന്ന ഭക്തജനങ്ങളുടെ സംഖ്യയും  വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍മാത്രം പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ട് അനേകം വര്‍ഷങ്ങളായി. ആറ്റുകാല്‍ പൊങ്കാലയെപ്പറ്റി ഗ്രന്ഥങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങി അനേകം പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വര്‍ഷംതോറും ക്ഷേത്രപരിസരത്ത് പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങളുടെ ആധിക്യമാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് ‘സ്ത്രീകളുടെ ശബരിമല’ എന്ന പേരുവരാന്‍ കാരണവും. 

പൊങ്കാല മഹോത്സത്തില്‍ ഭാഗഭാക്കാവുന്ന എല്ലാവരുടെയും മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന ഒന്നുമാത്രമാണ്.

‘സര്‍വ്വമംഗള മംഗല്യേ

ശിവേ സര്‍വ്വാര്‍ത്ഥ സാധികേ

ശരണേ്യത്ര്യംബകേ ദേവീ

നാരായണീ നമോസ്തുതേ’.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.