Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വ്വരൂപമായ ഓങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:03 am IST
inSamskriti

യശ്ഛന്ദസാമൃഷഭോ വിശ്വരൂപഃ ഛന്ദോഭ്യോളധ്യമൃതാത്

സംബഭൂവ സമേന്ദ്രോ മേധയാ സ്പൃണോതു. അമൃതസ്യ

ദേവ ധാരണോ ഭൂയാസം ശരീരം മേ വിചര്‍ഷണം

ജിഹ്വാ മേ മധുമത്തമാ കര്‍ണ്ണാഭ്യാം

 ഭൂരിവിശ്രുവം

ബ്രഹ്മണഃ കോശോളസിമേധയാപിഹിതഃ ശ്രുതംമേ ഗോപായ.

വേദമന്ത്രങ്ങളില്‍ വളരെ പ്രധാനമായി പറഞ്ഞിട്ടുള്ളതും വിശ്വരൂപനും ഛന്ദസ്സുകളാകുന്ന അമൃതത്തില്‍നിന്ന് വെളിപ്പെട്ടതും എല്ലാ കാമനകള്‍ക്കും ഈശ്വരനുമായ ഓങ്കാരം എന്ന ബുദ്ധികൊണ്ട് ബലപ്പെടുത്തട്ടെ. ഞാന്‍ അമൃതത്വത്തെ തരുന്ന ബ്രഹ്മവിദ്യയെ ധരിക്കുന്നവനാകട്ടെ. എന്റെ ശരീരം നല്ല ശക്തിയുള്ളതായിത്തീരട്ടെ. നാവ് കൊണ്ട് മധുരമായി സംസാരിക്കാനാവട്ടെ.  ചെവികളെക്കൊണ്ട് നല്ല കാര്യങ്ങള്‍ വളരെയധികം കേള്‍ക്കാനാവട്ടെ. ലൗകിക ബുദ്ധിയാല്‍ മറയ്‌ക്കപ്പെട്ട ബ്രഹ്മത്തിന്റെ ഉറയാണ് നീ (ഓങ്കാരം). എന്റെ ആത്മജ്ഞാനത്തെ രക്ഷിക്കണേ.

ഓങ്കാരത്തിന്റെ, മഹത്വത്തെ പറഞ്ഞ് അത് നമ്മെ എല്ലാതരത്തിലും പാലിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഇവിടെ. ഓങ്കാരരൂപിയായ ബ്രഹ്മത്തോടുള്ള പ്രാര്‍ത്ഥനയും ഉപാസനയും ഉപനിഷത്തുക്കളിലെ പ്രധാന സംഗതിയാണ്. ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും ആഗ്രഹിക്കുന്നവര്‍ക്ക് അവ കിട്ടാനായി ജപവും ഹോമവും ഈ അനുവാകത്തില്‍ പറയുന്നു. അതിന്റെ തുടക്കമാണിത്.

ഓങ്കാരം ഛന്ദസ്സുകളുടെ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വാക്കുകളിലും വ്യാപിച്ചിരിക്കുന്നതിനാല്‍ അത് സര്‍വ്വരൂപമാണ്. ഋഷഭം പോലെ ശ്രേഷ്ഠമായതിനാലാണ് ഓങ്കാരം ഉപാസ്യമാകുന്നത്. ഓങ്കാരം അമൃതങ്ങളായ വേദങ്ങളില്‍ നിന്നും ഉണ്ടായതുമാകുന്നു. എല്ലാ ആഗ്രഹങ്ങള്‍ക്കും ഈശ്വരനായ ഇന്ദ്രനെന്നു വിളിക്കുന്ന ഓങ്കാരം പ്രജ്ഞാബലം തരണേ എന്നാണ് പ്രാര്‍ത്ഥന. പ്രജ്ഞാബലമുണ്ടെങ്കില്‍ ബ്രഹ്മജ്ഞാനം തേടല്‍  എളുപ്പമാകും. എന്റെ ശരീരവും നാവും, കാതുമൊക്കെ അതിന് വേണ്ടവിധം കരുത്തുള്ളതാവണം. ഓങ്കാരം ബ്രഹ്മത്തിന്റെ ഉറയാണ്-വാളിന്റെ, ഉറപോലെ. ബ്രഹ്മത്തിന്റെ പ്രതീകമാണ് ഓങ്കാരം എന്ന് കാണിക്കാനാണിത്. ലൗകികബുദ്ധികൊണ്ട് മറയ്‌ക്കപ്പെട്ടതിനാല്‍ അങ്ങയെ അറിയാനാകില്ല. എന്റെ ശ്രവണ പൂര്‍വകമായ ആത്മജ്ഞാനം മുതലായതിനെ രക്ഷിച്ചാലും. ആത്മജ്ഞാനം ലഭിക്കണം മറക്കാതിരിക്കണം അതിനാണ് രക്ഷിക്കണേ എന്നുപറഞ്ഞത്. മേധയെ നേടണമെന്ന ആഗ്രഹമുള്ളവര്‍ക്ക് ജപിക്കേണ്ട മന്ത്രമാണിത്.  അധ്യാത്മവിദ്യയെ അറിയുന്നതിന് ബുദ്ധി്ക്കും മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ശരീരത്തിനും ശക്തി ഉണ്ടാകണേയെന്ന് ഓങ്കാര സ്വരൂപനായ ബ്രഹ്മത്തോട് ശിഷ്യന്‍ പ്രാര്‍ത്ഥിക്കുന്നു.

ഇനി ശ്രീ നേടാനുള്ള മന്ത്രമാണ്.

ആവഹന്തീ വിതന്വാനാ 

കുര്‍വ്വാണാചീരമാത്മനഃ

വാസാം സീ മമ ഗാവശ്ച 

അന്നപാനേ ച സര്‍വ്വദാ

തതോമേശ്രിയമാവഹ ലോമശാം 

പശുഭിഃ സഹസ്വാഹാ

ആ മാ യന്തുബ്രഹ്മചാരിണഃ 

സ്വാഹാ വി മായന്തു

ബ്രഹ്മചാരിണഃ സ്വാഹാ പ്രമായന്തു 

ബ്രഹ്മചാരിണഃ സ്വാഹാ

ദമായന്തു ബ്രഹ്മചാരിണഃ സ്വാഹാ 

ശമായന്തു ബ്രഹ്മചാരിണഃ സ്വാഹാ 

എനിക്ക് എല്ലായ്‌പ്പോഴും വസ്ത്രങ്ങളും പശുക്കളും തിന്നാനും കുടിക്കാനും ധാരാളം ഉണ്ടാകുകയും അവ വര്‍ധിക്കുകയും വേണം. ഇത് വേഗത്തില്‍ സാധിക്കണം. ധാരാളം ആടുമാടുകളോടുകൂടിയ സമ്പത്തിനെ ഉണ്ടാക്കിത്തരണം. അതിനായി ഞാന്‍ അഗ്നിയില്‍ ഹോമിക്കുന്നു. ഈ ആഹുതിയെ സ്വീകരിച്ച് പ്രസാദിക്കണം. ധാരാളം ബ്രഹ്മചാരിമാര്‍ (വിദ്യാര്‍ത്ഥികള്‍, ശിഷ്യര്‍) എന്റെ അടുത്ത് വരട്ടെ. ബ്രഹ്മചാരിമാര്‍ എല്ലാ ദിക്കില്‍ നിന്നും വരട്ടെ. കൂടുതല്‍ കൂടുതല്‍ പേര്‍ പഠിക്കാനായി വരട്ടെ. അവര്‍ ഇന്ദ്രിയനിഗ്രഹമുള്ളവരും ആത്മനിയന്ത്രണമുള്ളവരുമാവട്ടെ. ഓരോന്നും ചൊല്ലുമ്പോള്‍ സ്വാഹാ എന്ന് ജപിച്ച് ആഹുതി അര്‍പ്പിക്കുന്നു ഇവിടെ. ഹോമമന്ത്രത്തിന്റെ അവസാനം കാണിക്കുന്നതിനാണ് ‘സ്വാഹാ’ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. 

സമ്പത്തും ശിഷ്യന്മാരും ധാരാളം ഉണ്ടാകണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള ഹോമമന്ത്രങ്ങളാണിത്. ഇന്ദ്രിയനിഗ്രഹവും ആത്മനിയന്ത്രണവുമുള്ള ശിഷ്യന്മാര്‍ ധാരാളമുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതല്‍ പേരിലേക്ക് വിദ്യ എത്തിക്കുന്നതിന് ഉത്സുകരായിരുന്നു ആചാര്യന്മാര്‍. അവരുടെ പഠനത്തിനും സംരക്ഷണത്തിനും വേണ്ടതും വസ്ത്രം, ഭക്ഷണം എന്നിവയും എല്ലാം വളരെയധികം ആവശ്യമായിരുന്നതിനാലാണ് അവയൊക്കെ ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഒരുതരത്തില്‍ നോക്കിയാല്‍ ഈ മന്ത്രങ്ങള്‍ ജ്ഞാനസാധനങ്ങളാണെന്ന് കരുതാം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.