Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അധ്യാത്മ ജ്ഞാനനിത്യത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:01 am IST
inSamskriti

അധ്യാത്മ ജ്ഞാനം എന്ന വാക്കിന്റെ അര്‍ത്ഥം, ആത്മാവിനെ വിഷയമാക്കിയുള്ള ജ്ഞാനം എന്നാണ്. ആത്മാവ് എന്നാല്‍ ഈ പ്രകൃതത്തില്‍-ക്ഷേത്രമായ ശരീരം, അതില്‍ പ്രവര്‍ത്തിക്കുന്ന ജീവാത്മാവ്, ഹൃദയത്തില്‍ സാക്ഷിയായി വര്‍ത്തിക്കുന്ന പരമാത്മാവ്-ഇവ സംബന്ധിച്ചുള്ള ജ്ഞാനം. ഈ അധ്യാത്മ ജ്ഞാനത്തില്‍ നിത്യത്വം-എപ്പോഴും ഈ ജ്ഞാനത്തില്‍ നിഷ്ഠയോടെ നില്‍ക്കുക എന്നതാണ്- അധ്യാത്മ ജ്ഞാനനിത്യത്വം എന്ന സമസ്തപദത്തിന്റെ അര്‍ത്ഥം. പരമതത്ത്വത്തെ ഭഗവാനെ- സാക്ഷാത്കരിക്കുവാന്‍ ഭക്തിയോഗമാണ് വിശിഷ്ടമെന്നും പ്രായോഗികമെന്നും ഭഗവാന്‍ കഴിഞ്ഞ അധ്യായത്തില്‍ പ്രസ്താവിച്ചു. ജീവാത്മാക്കള്‍ പരമാത്മവായ ഭഗവാന്റെ അംശങ്ങളാണ്; എന്ന് 15-ാം അധ്യായത്തില്‍ ഭഗവാന്‍ സ്പഷ്ടമായി ഉപദേശിക്കുന്നുണ്ട്- ”മമൈ വാംശോ ജീവലോകേജീവഭൂതഃ സനാതനഃ” (ശ്ലോകം-7) ജീവാത്മാക്കള്‍ക്കു നാശവുമില്ല. പുണ്യപാപകര്‍മ്മങ്ങളുടെ ക്ഷേത്രമായ-വിളനിലമായ, ശരീരത്തില്‍ ഉള്‍പ്പൂകി ഈ ജ്ഞാനം നഷ്ടപ്പെടുത്തിയിരിക്കയാണ്. ഭഗവാനെ സ്‌നേഹത്തോടെ-ഭക്തിയോടെ-സേവിക്കുക എന്നതാണ് ഭക്തിയോഗം. ഈ ഭക്തിയോഗത്തിലൂടെ ഭഗവാനുമായി കൂടിച്ചേരാന്‍ ജീവാത്മാക്കള്‍ക്കും സാധിക്കും. ഈ ഭക്തിയോഗത്തില്‍ എപ്പോഴും പ്രവര്‍ത്തിക്കുക അതാണ്-അധ്യാത്മ ജ്ഞാനനിത്യത്വം-എന്ന് പറഞ്ഞത്. 

 തത്വജ്ഞാനാര്‍ത്ഥ ദര്‍ശനം

ഏറ്റവും ഉത്കൃഷ്ടമായ തത്വം- വേദഃപുരാണേതിഹാസങ്ങളിലൂടെയും സ്മൃതികളിലൂടെയും സംഹിതകളിലൂടെയും വിസ്തരിച്ച് പ്രതിപാദിക്കപ്പെട്ട തത്വം എന്താണോ അത് അറിയുക, ആ അറിവിന്റെ പ്രയോജനം-ഫലം-അതിനെപ്പറ്റി ആലോചിക്കുക-ഇത്രയും ആവശ്യമാണ് മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന്.

എല്ലാ ആത്മീയ ഗ്രന്ഥങ്ങളുടെയും സാരസംഗ്രഹവും അവയെക്കാള്‍ പരമോത്കൃഷ്ടവും ഭഗവാന്റെ തിരുവായ്‌മൊഴിയുമായ ഭഗവദ്ഗീത തന്നെ മുഖ്യമായ ശാസ്ത്രം -”ഏകം ശാസ്ത്രം ദേവകീപുത്രഗീതം.”

-ഏകം എന്നതിന് മുഖ്യം എന്നാണ് അര്‍ത്ഥം. ഇതുവരെയുള്ള അധ്യായങ്ങളിലും ഇനിയുള്ള അധ്യായങ്ങളിലും ഭഗവാന്‍ പ്രഖ്യാപിക്കുന്നത് ഞാനാണ് പരമത്ത്വം, എനിക്ക് എല്ലാം അറിയാം, ആര്‍ക്കും എന്നെ അറിയില്ല, വേദങ്ങളും വേദാന്തവും ആവിഷ്‌കരിച്ചതു ഞാനാണ്. ബ്രഹ്മവും പരമാത്മാവും ഞാന്‍ തന്നെയാണ്. ഇതാണ്-തത്വജ്ഞാനം. ഈ ജ്ഞാനത്തിന്റെ അര്‍ത്ഥം- അതായത് പ്രയോജനം -ഭൗതികമായ എല്ലാ അനര്‍ത്ഥങ്ങളില്‍നിന്നും മുക്തിനേടുകയും പരമാനന്ദം പ്രാപിക്കുകയും ചെയ്യുക എന്ന മോക്ഷമാണ് എന്ന വിചിന്തനം-അതാണ് ദര്‍ശനം എന്നതിന്റെ അര്‍ഥനം.

”ന സ പുനരാവര്‍ത്തതേ”

(മോക്ഷം പരമാനന്ദം പ്രാപിച്ച മനുഷ്യന്‍ ഭൗതിക പ്രപഞ്ചത്തിലേക്ക് തിരിച്ചുവരില്ല.) എന്ന് വേദം ഉറപ്പിച്ചുപറയുന്നു.

”യദ്ഗത്വാന നിവര്‍ത്തന്തേ

 യദ്ധാമ പരമം മമ” (15-6)

(=എവിടെ എത്തിച്ചേര്‍ന്നാലാണോ ഈ ഭൗതികലോകത്തിലേക്ക് വീണ്ടും മടങ്ങിവരേണ്ടതായ ആവശ്യമില്ലാത്തത് അതാണ് എന്റെ അത്യുന്നതവും ബ്രഹ്മജ്യോതിസ്സ് പ്രവഹിക്കുന്നതുമായ ധാമം-ലോകം) എന്ന് ശ്രീകൃഷ്ണ ഭഗവാനും അരുളിചെയ്യുന്നു. ഈ ലോകത്തിലെത്തിച്ചേരുക എന്നതു മാത്രമാവണം നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം.

ഏതത് ജ്ഞാനം ഇതി പ്രോക്തം

‘അമാനിത്വം’ എന്ന ഏഴാം ശ്ലോകം മുതല്‍, ഈ പതിനൊന്നാം ശ്ലോകത്തിലെ-തത്ത്വജ്ഞാനാര്‍ത്ഥ ദര്‍ശനം എന്ന പദംവരെ പറഞ്ഞവയാണ് ‘ജ്ഞാനം’ എന്നു പറയപ്പെടുന്നത്. ഈ ശ്ലോകങ്ങളില്‍ പറഞ്ഞവകൊണ്ട് തത്വം അറിയാന്‍ കഴിയും. അതുകൊണ്ടാണ് അവയ്‌ക്ക്-ജ്ഞാനം-എന്ന് നാമകരണം ചെയ്തത്! വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാരാണ് അങ്ങനെ പേര് വിളിച്ചത്.

അതഃ അന്യഥാ, അജ്ഞാനം

ഈ സദ്ഗുണങ്ങള്‍ക്ക് വിപരീതമായിട്ടുള്ളവ-അജ്ഞാനം-എന്നും നാം അറിയണം. അവ രജോഗുണ-തമോഗുണ പൂര്‍ണമാകയാല്‍ അജ്ഞാനം വര്‍ധിപ്പിക്കുന്നതും, അതിനാല്‍ തന്നെ സംസാരത്തിന് കാരണവുമാണ്.; പരമപദ പ്രാപ്തിക്ക് തടസ്സവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.