Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരങ്ങളുടെ അന്ത്യാഞ്ജലി ചാന്ദ്‌നി അസ്തമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2018, 02:13 am IST
in India

മുംബൈ: സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് തിരക്കിട്ടോടിയ അതേ വീഥിയിലൂടെ പ്രിയപ്പെട്ട കാഞ്ചീപുരം പട്ടണിഞ്ഞ് പ്രിയ നായികയുടെ അന്ത്യയാത്ര. പാതയോരത്ത് ഒരു നോക്കുകാണാന്‍ നൂറുകണക്കിന് ആരാധകര്‍. കണ്ണീരടക്കാനാവാതെ ബന്ധുക്കളും സഹപ്രവര്‍ത്തകരും. ഇന്ത്യന്‍ സിനിമയുടെ സപ്‌നോം കി റാണിയെ  വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലെ ചിതയില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, ചാന്ദ്‌നി അസ്തമിച്ചു.

കഴിഞ്ഞ ശനിയാഴ്ച ദുബായ്‌യില്‍ അന്തരിച്ച ശ്രീദേവിയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ എത്തിച്ചത്. മരണത്തെക്കുറിച്ച് ദുബായ് പോലീസിനു ചില സംശയങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലായത്. പോലീസും പിന്നീട് പബ്ലിക് പ്രോസിക്യൂഷനും നടത്തിയ അന്വേഷണത്തില്‍ ദുരൂഹതകള്‍ നീങ്ങിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ ബോധരഹിതയായി വീണതാണെന്നും ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നും പോലീസ് സ്ഥിരീകരിച്ചു. യാദൃച്ഛികമായ മുങ്ങിമരണമാണെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ദുബായ് സര്‍ക്കാരും ഔദ്യോഗികമായി അറിയിച്ചു.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബോണി കപൂറിന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയത്. രാത്രി തന്നെ ബോളിവുഡിലെ പ്രധാന താരങ്ങളെല്ലാം അവിടെ എത്തിയിരുന്നു. രാവിലെ 9.30 മുതല്‍ അന്ധേരിയിലെ വീടിനടുത്തുള്ള ലോഖണ്ഡ്‌വ സെലിബ്രേഷന്‍സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു. ചലച്ചിത്ര, സാമൂഹ്യ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ അവിടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹേമ മാലിനി, ജയപ്രദ,  തബു, ജയ ബച്ചന്‍, അക്ഷയ് ഖന്ന, ഐശ്വര്യ റായ്, സുസ്മിത സെന്‍, സോനം കപൂര്‍, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍, അജയ് ദേവ്ഗന്‍, കജോള്‍, മാധുരി ദീക്ഷിത്, രേഖ, വിദ്യ ബാലന്‍, ജോണ്‍ എബ്രഹാം, വിവേക് ഒബ്രോയ്, ജാക്കി ഷ്‌റോഫ് തുടങ്ങി ചലച്ചിത്രതാരങ്ങളുടെ വന്‍ നിര ശ്രീദേവിക്ക് അന്ത്യ പ്രണാമം അര്‍പ്പിച്ചു. 

പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു ശേഷം മുംബൈ പോലീസ് ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു, ദേശീയ പതാക പുതപ്പിച്ചു. ബോണിയുടെ സഹോദരന്‍ അനില്‍ കപൂര്‍, ആദ്യ വിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടു പോയത്. നൂറുകണക്കിന് ജനങ്ങള്‍ വിലാപയാത്രയായി പ്രിയതാരത്തിന്  പ്രണാമമര്‍പ്പിക്കാന്‍ വഴിയോരത്ത് കാത്തു നിന്നിരുന്നു. വാഹനം ശ്മശാനത്തില്‍ കടന്നപ്പോള്‍ പുറത്ത് തടിച്ചു കൂടിയവരെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. ഷാരുഖ് ഖാന്‍ അടക്കമുള്ളവര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.