Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വേദാന്തപഠനം ശ്രദ്ധയോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2018, 02:52 am IST
inSamskriti

രണ്ടാം അനുവാകം

ഓം ശീക്ഷാം വ്യാഖ്യാസ്യാമഃ  

വര്‍ണഃ സ്വരഃ  മാത്രാ ബലം 

സാമ സന്താനഃ ഇത്യുക്തഃ 

ശീക്ഷാധ്യായഃ  

അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതിനുള്ള ശാസ്ത്രമായ ശീക്ഷയെ വ്യാഖ്യാനിക്കുന്നു. വര്‍ണ്ണം, സ്വരം, മാത്രാ, ബലം, സാമം, സന്താനം എന്നിങ്ങനെയുള്ള ശിക്ഷയുടെ അദ്ധ്യായത്തെ പറയുന്നു.

 ഉപനിഷത്തുകളുടെ പ്രാധാന്യം കണക്കിലെടുത്ത് പഠിക്കുന്നവര്‍ക്ക് വേദാന്ത പഠനത്തില്‍േ വേണ്ടത്ര ശ്രദ്ധയുണ്ടാകാന്‍ വേണ്ടിയാണ് ശിക്ഷയെപ്പറ്റി ആദ്യം പറയുന്നത്. ഉപനിഷത്ത് മന്ത്രങ്ങള്‍ ചൊല്ലുന്നതിലും അര്‍ത്ഥം മനസ്സിലാക്കുന്നതിലോ ഉദാസീനതയോ അശ്രദ്ധയോ ഉണ്ടാകാന്‍ പാടില്ല എന്ന് കരുതിയാണിത്.  വേദാംഗങ്ങളില്‍ ആദ്യത്തേതാണ് ഉച്ചാരണ ശാസ്ത്രമായ ശിക്ഷ.

   ശിക്ഷ എന്നതിനെയാണ് ഇവിടെ ശീക്ഷാം എന്നു പറഞ്ഞത്. ഇത് ദീര്‍ഘ ഛാന്ദസ പ്രയോഗമാണ്. ശിക്ഷാ ശാസ്ത്രത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഈ അനുവാകത്തില്‍ വിവരിക്കുന്നു. 

അകാരം മുതല്‍ക്കുള്ള സ്വരാക്ഷരങ്ങളെയാണ് വര്‍ണ്ണം എന്നു പറയുന്നത്. ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെയുള്ളതാണ് സ്വരം. സ്വരങ്ങളുടെ ഉച്ചാരണത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച് ഇവയെ ക്രമപ്പെടുത്തിയിരിക്കുന്നു.

 ഹ്രസ്വം, ദീര്‍ഘം, പ്ലുതം എന്നിവ മാത്രകളെ അനുസരിച്ച് കണക്കാക്കുന്നു. മാത്രാ എന്നാല്‍ ഓരോന്നും ഉച്ചരിക്കാനെടുക്കുന്ന സമയത്തെ കുറിക്കുന്നു. ഓരോ അക്ഷരത്തേയും വ്യക്തമായും ദൃഢമായും ഉച്ചരിക്കേണ്ടതുണ്ട്.  ഇതിന് വേണ്ട പ്രയത്‌നത്തെയാണ് ബലം എന്നു പറയുന്നത്. കണ്ഠം,താലു (അണ്ണാക്ക്) തുടങ്ങിയ സ്ഥാനങ്ങളില്‍ ശബ്ദം തട്ടി പുറത്തു വരുമ്പോഴാണ് അവ വേണ്ടവിധത്തില്‍ പ്രകടമാകുന്നത്. അതിന് അകത്തും പുറത്തും വേണ്ടതായ പ്രയത്‌നം വേണം ‘ബല ‘ ത്തിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. സ്വരങ്ങളെ ക്രമപ്പെടുത്താനുള്ള നിയമങ്ങളെപ്പറ്റി സാമം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ഉച്ചരിക്കേണ്ട സ്വരങ്ങളുടെ  ക്രമമാണ് സന്താനം. ഇതിനെ സംഹിത എന്നും വിളിക്കുന്നു.

വേദമന്ത്രജപത്തില്‍ ഇവയെല്ലാം വളരെ ശ്രദ്ധിക്കണം. ഉച്ചാരണത്തിലും പ്രയോഗത്തിലും പല പിഴവുകളും പറ്റാന്‍ ഇടയുണ്ട്. അതുകൊണ്ട് അര്‍ത്ഥം തന്നെ മാറിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ ശിക്ഷ വളരെ പ്രധാനപ്പെട്ടതാണ്.

 കണ്ഠം, താലു, മൂര്‍ദ്ധാവ്, ദന്തം, ഓഷ്ടം, നാസിക എന്നിവയാണ് വര്‍ണ്ണസ്ഥാനങ്ങള്‍ . പ്രയത്‌നത്തെ ആഭ്യന്തരമെന്നും ബാഹ്യമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. സ്പൃഷ്ടം, ഈഷത് സ്പൃഷ്ടം, വിവൃതം, ഈഷദ് വിവൃതം, സംവൃതം എന്നിവയാണ് ആഭ്യന്തര യത്‌നം. വിവാരം, സംവാരം, ശ്വാസം, നാദം ,ഘോഷം, അഘോഷം, അല്‍പപ്രാണം, മഹാപ്രാണം, ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ 11 തരത്തിലാണ് ബാഹ്യ പ്രയത്‌നം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.