Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഖുർ ആൻ ദുരുപയോഗം ചെയ്യുന്നതാര്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
inVicharam

വിശുദ്ധ ഖുര്‍ ആന്‍ സമ്പൂര്‍ണവും സമഗ്രവുമാണെന്ന വാദം അംഗീകരിക്കാം. പക്ഷേ ഈ സമൂഹം അതില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കാന്‍ ബാധ്യസ്ഥരല്ലേ. എങ്കില്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി മുത്തലാഖ് ഉണ്ടാവുമോ- ഇതല്ലേ നമ്മുടെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിശദമായി പരിശോധിച്ചത്. അതിനുശേഷം മുത്തലാഖ് കോടതി നിരോധിച്ചു. ആറ് മാസത്തിനകം പാര്‍ലമെന്റ്‌നിയമം കൊണ്ടുവരണം. ഇല്ലെങ്കില്‍ നിരോധനം തുടരും എന്നും വ്യക്തമാക്കി. ഇതിനെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്തു. ഇതോടെ നിയമവിരുദ്ധമായ മുത്തലാഖ് ഇനി ഉണ്ടാവില്ല എന്നാണ് ഭരണാധികാരികള്‍ വിചാരിച്ചത്. പക്ഷേ മുത്തലാഖ് പഴയപടി തുടര്‍ന്നു. അപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. ലോക്‌സഭയില്‍ പാസായ ബില്ല് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ വിജയിച്ചില്ല. 

ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കളും ചില സിപിഎം നേതാക്കളും പ്രചരിപ്പിക്കുന്നു, സിവില്‍ കുറ്റമായ വിവാഹം ക്രിമിനല്‍ കുറ്റമാക്കിയത് മുസ്ലിങ്ങളെ ജയിലിലടയ്‌ക്കാന്‍ വേണ്ടിയാണെന്ന്. മൂന്ന് കൊല്ലം ജയിലില്‍ പോകുന്ന വ്യക്തി എങ്ങനെ ചെലവിന് കൊടുക്കും. കേന്ദ്രസര്‍ക്കാര്‍ ചെലവിന് കൊടുക്കണം. ഇത് മുസ്ലിം പീഡനമാണ്. ഇങ്ങനെ പറയുന്നവര്‍, കോണ്‍ഗ്രസുകാര്‍ ഭരിക്കുകയും കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുകയും ചെയ്തിട്ടല്ലേ രാജ്യത്തെ ഹിന്ദു-ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ബാധകമായ നിരവധി നിയമങ്ങള്‍ നടപ്പാക്കിയത്. 

ഉദാഹരണമായി ചിലത് സൂചിപ്പിക്കാം: ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹം കഴിച്ചാല്‍ ഏഴ് കൊല്ലം തടവ്. രണ്ടാം ഭാര്യ ആദ്യവിവാഹം മറച്ചുവച്ചു എന്ന് പരാതിപ്പെട്ടാല്‍ 10 കൊല്ലം തടവുശിക്ഷ. വിവാഹം നിയമപരമല്ലാത്ത തരത്തില്‍ കപടമായി നടത്തിയാല്‍ ഏഴ് കൊല്ലം തടവുശിക്ഷ കിട്ടും. എല്ലാ മതക്കാരുടേയും വിവാഹം സിവില്‍ നിയമമാണ്. പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് ക്രിമിനല്‍ നിയമം ബാധകമാക്കിയത്. ഇവരെല്ലാം ജയിലില്‍ കിടക്കുമ്പോഴും ഭാര്യയ്‌ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കേണ്ട ബാധ്യത ഇവര്‍ക്ക് തന്നെയാണ്. ഇത്തരം നിയമം നിര്‍മ്മിക്കുമ്പോള്‍ കാണാത്ത മനുഷ്യസ്‌നേഹം എന്തുകൊണ്ട് മുത്തലാഖ് നിയമത്തില്‍ കാണിക്കുന്നു? നിയമം കൊണ്ടുവന്ന കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ട് ചെലവിന് കൊടുക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനാക്കിയില്ല? അന്ന് ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ക്രൂരമായ പ്രവൃത്തി തെറ്റായതുകൊണ്ടല്ലേ സമൂഹം അന്നത്തെ നിയമം അനുസരിച്ചത്. അപ്പോള്‍ മുത്തലാഖ് അനുസരിക്കാനുള്ള ബാധ്യത ഇന്നത്തെ സമൂഹത്തിനില്ലേ? അപ്പോള്‍ മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതാരാണ്? 

ഒരു രാജ്യത്തെ നിയമം അനുസരിക്കുന്നവരെയല്ലേ രാജ്യസ്‌നേഹികള്‍ എന്നു വിളിക്കുക. മുസ്ലിങ്ങള്‍ക്ക് ബാധകമായ നിയമങ്ങളെല്ലാം ഖുര്‍ ആന്‍ വിരുദ്ധമാണ് എന്നു പറയുന്നവര്‍ക്ക് ഖുര്‍ ആനില്‍ പറയുന്നതുപോലെ വിവാഹമോചനവും നടത്തണ്ടേ. വിവാഹമോചനത്തെപ്പറ്റി മാത്രം ആറ് അധ്യായങ്ങളിലായി 20 സൂക്തങ്ങള്‍ ഖുര്‍ ആനിലില്ലേ. തലാഖ് രണ്ട് തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ലനിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ ഭാര്യക്ക് നല്‍കിയത് ഒന്നും തിരിച്ചെടുക്കരുത്. അവളെ ദ്രോഹിക്കാനായി പിടിച്ചുവയ്‌ക്കരുത്. വിവാഹമോചിതക്ക് ന്യായമായ നിലയില്‍ ജീവിത വിഭവങ്ങള്‍ നല്‍കണം. നിങ്ങളവള്‍ക്ക് നല്‍കിയ വിവാഹമൂല്യം തട്ടിയെടുക്കാനായി അവരെ പീഡിപ്പിക്കരുത്. നിങ്ങള്‍ മറ്റൊരു ഭാര്യയെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യയ്‌ക്ക് നല്‍കിയ സമ്പത്ത് ഒന്നും തിരിച്ചെടുക്കരുത്. ദമ്പതിമാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ രണ്ടുഭാഗത്തുനിന്നും ഒരാളെ വീതം ചുമതലപ്പെടുത്തി അനുരഞ്ജനം ഉണ്ടാക്കാന്‍ ശ്രമിക്കണം. ഉദ്ദകാലം കൃത്യമായി കണക്കാക്കുക. ഉദ്ദാവേളയില്‍ അവരെ വീടുകളില്‍നിന്ന് പുറത്താക്കരുത്. വേര്‍പിരിയുകയാണെങ്കില്‍ നീതിമാന്മാരായ രണ്ടുപേരെ സാക്ഷികളാക്കുക. നിങ്ങള്‍ താമസിക്കുന്നിടത്തുതന്നെ താമസിപ്പിക്കുക. 

ഇങ്ങനെ ഖുര്‍ ആനില്‍ പറയുന്നതുപോലെ പരസ്പരം ഹാര്‍ദ്ദമായി വിവാഹമോചനം സാധ്യമാകുമ്പോള്‍ മുസ്ലിംസമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്ന രീതിയില്‍ ടെലഫോണിലൂടെയും കത്തിലൂടെയും ബലപ്രയോഗത്തിലൂടെയും പുറത്താക്കിയും പല ക്രൂരതകള്‍ക്ക് വിധേയമാക്കിയും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് ജയില്‍ശിക്ഷയല്ലേ നല്‍കേണ്ടത്? പരിഷ്‌കൃത സമൂഹം കുറ്റവാളികളെ സംരക്ഷിക്കാതെ, നിയമത്തെ പിന്തുണക്കുകയല്ലേ ചെയ്യേണ്ടത്? ഇത്തരം മതവിരുദ്ധവും, കാടത്തം നിറഞ്ഞതുമായ പ്രവൃത്തികളെ പിന്തുണക്കുന്നവരെ സമൂഹം തിരിച്ചറിയുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.