കൊച്ചി: ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് പറഞ്ഞു, ഞാന്‍ ലജ്ജിക്കുന്നു. കേരളത്തിലെ അട്ടപ്പാടിയില്‍ മധുവെന്ന വനവാസിയുടെ കൊലപാതകത്തോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സെവാഗ്.
”മധു ഒരുകിലോ അരി മോഷ്ടിച്ചു. ഉബൈദും ഹുസൈനും അബ്ദുള്‍ കരീമും അടങ്ങുന്ന ആള്‍ക്കൂട്ടം പാവം വനവാസിയെ തല്ലിക്കൊന്നു. പരിഷ്‌കൃത സമൂഹത്തിന് അപമാനമാണിത്. എനിക്ക് ലജ്ജ തോന്നുന്നു ഇതില്‍. ഒരു വ്യത്യാസവുമില്ല.”

ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാഡ് കോഹ്‌ലി പ്രതികരിച്ചത് നീരവ് മോദിയുടെ ചിത്രവും മധുവിന്റെ ചിത്രവും അടിക്കുറിപ്പും ചേര്‍ത്ത്. കുറിപ്പിങ്ങനെ: പേര്- നീരവ് മോദി. മോഷ്ടിച്ചത്- 12000 കോടി. ആവശ്യം: ആഡംബര ജീവിതം. അവസ്ഥ: ജീവിക്കുന്നു.
പേര്- മധു. മോഷ്ടിച്ചത്: 200 രൂപ. ആവശ്യം: വിശപ്പകറ്റല്‍. അവസ്ഥ: മരിച്ചു (കൊന്നു).
















