ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസുകളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരെയും അനുവദിക്കില്ല. പൊതു ധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ മോദി പറഞ്ഞു.
വായ്‌പാ തട്ടിപ്പ് കേസില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലുള്ള അഴിമതിയും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
















