Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ദൈവത്തിന്റെ നാട്ടിലെ പൈശാചികത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:45 am IST
inEditorial

”തല്ലിക്കൊല്ലും മുമ്പ് പശിയടക്കാന്‍ രണ്ടു മണി വറ്റ് തരൂ” എന്നാര്‍ത്തു കരഞ്ഞ 35 കാരനായ വനവാസിയുടെ വേദന ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ മനസ്സിനെ എന്നും മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കും. കള്ളന്‍, മോഷ്ടാവ്, മനോരോഗി എന്നിത്യാദി വിശേഷണങ്ങളുടെ പെരുവഴിയോരത്താണ് പാലക്കാട്, അട്ടപ്പാടി അഗളി, മുക്കാലിയില്‍ ആ ഹതഭാഗ്യന്‍ പിടഞ്ഞുവീണു മരിച്ചത്. ആ പാപത്തിന്റെ തീച്ചൂടില്‍ നിന്ന് ഭരണകൂടത്തിനും അതിനെ താങ്ങിനിര്‍ത്തുന്ന രാഷ്‌ട്രീയ കക്ഷിക്കും സാക്ഷരസമൃദ്ധമെന്ന് ഘോഷിക്കുന്ന ജനസമൂഹത്തിനും ഒഴിഞ്ഞുമാറാനാവുമോ? ഈ സംസ്ഥാനത്തിന്റെ അപമാനഭരിതമായ മുഖത്തിന് നേരെ ചൊവ്വെ ലോകത്തിനു മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കാനാവുമോ?

ആരെയും മോഷ്ടാവെന്നും അക്രമിയെന്നും ചൂണ്ടിക്കാണിച്ച് സമൂഹത്തിന് വിചാരണ നടത്തി കൊല്ലാനാവുന്ന തരത്തില്‍ നമ്മുടെ സാക്ഷരത അധപ്പതിച്ചതിന്റെ ചിത്രമാണ് അഗളിയില്‍ കണ്ടത്. പാര്‍ട്ടിയുടെ അന്വേഷണത്തിനാണ് വിലകല്‍പിക്കുന്നതെന്നും, പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പറയുന്ന നേതാക്കളുടെ സ്വഭാവം ആള്‍ക്കൂട്ടത്തിന്റെ അക്രമാസക്ത സമീപനത്തിന് ഒത്താശ ചെയ്യുന്നതിലേക്ക് മാറിമറിഞ്ഞിരിക്കുന്നു. ദിവസങ്ങളോളം പട്ടിണികിടന്ന് ഗതികെട്ട വനവാസിയുവാവ് ഇത്തിരി ഭക്ഷണം കഴിക്കാനാണല്ലോ സാധനങ്ങളുമായി തന്റെ വാസസ്ഥലമായ കാടുകയറിത്. അയാള്‍ അതൊക്കെ മോഷ്ടിച്ചു നേടിയതാണെന്ന മ്ലേച്ഛചിന്താഗതിയിലേക്ക് ഒരു കൂട്ടം ആളുകള്‍ എത്തുകയായിരുന്നു. ഒരു ജനപ്രതിനിധിയുടെ അടുത്തബന്ധുവാണ് മധുവെന്ന വനവാസിയുവാവിനെ ഭേദ്യം ചെയ്തതും, അര്‍ധനഗ്നനാക്കി സെല്‍ഫിയെടുത്ത് സമൂഹത്തിനുമുമ്പില്‍ അയാളെ അപമാനിച്ചതും. അക്രമിക്കൊപ്പം ആളുകള്‍ ക്രൂരമായി അതൊക്കെ  ആസ്വദിക്കുകയും ചെയ്തു.

മണ്ണും മാനവും വനവാസികളില്‍ നിന്ന് കവര്‍ന്നെടുത്ത് ഗതികേടിന്റെ പെരുവവഴിയിലാക്കിയവര്‍ അവരെ ഉന്മൂലനം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. മണ്ണിന്റെ നേരവകാശികളുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കുന്നവര്‍ സാക്ഷരത നേടിയവരും വനവാസികള്‍ നിരക്ഷരരുമാണെന്നോര്‍ക്കുക. കോടിക്കണക്കിനു രൂപ വനവാസിക്ഷേമത്തിനായി നീക്കിവയ്‌ക്കുന്ന സര്‍ക്കാര്‍ വാസ്തവത്തില്‍ അവര്‍ക്ക് അതൊക്കെ ലഭ്യമാവുന്നുണ്ടോ എന്ന് പ്രാഥമികമായിപോലും അന്വേഷിച്ചിട്ടില്ല. വനവാസി ക്ഷേമത്തിന്റെ മറവില്‍ ബന്ധപ്പെട്ടവര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്. പട്ടിണിയും പരിവട്ടവുമായി ആ പാവങ്ങള്‍ ആരെയും ഉപദ്രവിക്കാതെ കഴിയുന്നു.  പൊതുസമൂഹത്തിനു മുമ്പിലെത്തിയാല്‍ ആട്ടിയോടിക്കുന്നു; തല്ലിക്കൊല്ലുന്നു.

ഉത്തര്‍പ്രദേശിലും ബിഹാറിലുമുള്ളവരെ നിരന്തരം പുലഭ്യം പറയുന്ന കേരളത്തിലെ സാംസ്‌കാരിക സമ്പന്നരെന്ന് അഭിമാനിക്കുന്നവര്‍ക്ക് അഗളിയില്‍ മധു കൊല്ലപ്പെട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? എല്ലാം ശരിയാക്കുമെന്ന് പുരപ്പുറത്ത് കയറിനിന്ന് ഘോഷിച്ചവരൊക്കെ ഇത്തരമൊരു സംഭവം അറിയില്ലെന്ന ഭാവത്തിലാണ്. വനവാസിയെ മര്‍ദ്ദിച്ചുകൊന്നവര്‍ക്കെതിരെ യുക്തമായ നടപടിയെടുത്ത് മാതൃക കാട്ടുന്നതിനൊപ്പം ഈ നിസ്സഹായരെ വേണ്ടുംവണ്ണം സംരക്ഷിക്കാനുള്ള നടപടിയെടുക്കുകയും വേണം. മട്ടന്നൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്ന രാഷ്‌ട്രീയവെറിയും മണ്ണാര്‍ക്കാട് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സമൂഹഭ്രാന്തും എന്നെന്നേക്കുമായി അവസാനിപ്പിച്ചേ മതിയാവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.