കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നത് ഒന്നിനും നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ കൊലപാതകങ്ങളെ ചെറുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഇടപെടണം. ഷുഹൈബിനെ കൊലപ്പെടുത്തിയവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും നഖ്‌വി പറഞ്ഞു.
















