അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വൻ മുന്നേറ്റം. 75 നഗരസഭകളില്‍ 47 ഇടത്ത് ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് 16 ഇടത്തും എന്‍സിപി, ബിഎസ്പി എന്നിവര്‍ ഓരോ നഗരസഭകളിലും വിജയിച്ചു. നാലിടത്ത് സ്വതന്ത്രര്‍ക്കാണ് മുന്‍തൂക്കം.
തെക്കന്‍ ഗുജറാത്തില്‍ ബിജെപി മിന്നുംപ്രകടനമാണ് കാഴ്ചവെച്ചത്. അതേ സമയം പര്‍ദി, ധരംപൂര്‍, നഗരസഭകളിൽ കോണ്‍ഗ്രസും ബിജെപിയും ഒപ്പമെത്തി. സംസ്ഥാനത്തെ 75 നഗരസഭകളിലേക്കും, രണ്ട് ജില്ലാ പഞ്ചായത്തുകളിലേക്കും, 17 താലൂക്ക് പഞ്ചായത്തിലേക്കും 1400 ഗ്രാമപഞ്ചായത്തുകളിലേക്കും ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
നിലവില്‍ 75 നഗരസഭകളില്‍ 59 ഇടത്ത് ബിജെപിയ്‌ക്കാണ് ഭരണം. 17 താലൂക്ക് പഞ്ചായത്തുകളില്‍ 13 എണ്ണവും രണ്ട് ജില്ലാ പഞ്ചായത്തുകളും ബിജെപിയുടെ ഭരണത്തിലാണ്.
















