Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ ഉൽഭവപരിണാമങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in Samskriti

ഈ ലേഖനത്തിന്റെ ഇതുവരെ വിവരിച്ച ആശയങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തെ അവതരിപ്പിക്കുന്നത്. അതിനാല്‍ ഒരു ഓര്‍മ്മപുതുക്കല്‍ ആവശ്യമാണ്. ആറു വസ്തുതകളാണ് പ്രധാനമായും നാം ഓര്‍ക്കേണ്ടത്. 

 (1) ബ്രിട്ടീഷുകാര്‍, അവരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി, നമ്മള്‍ ഹിന്ദുക്കള്‍ വംശപരമായും ഭാഷാപരമായും ആകൃതിപരമായും എല്ലാം തികച്ചും ഭിന്നരാണ് പാശ്ചാത്യരേക്കാള്‍ താഴ്ന്നവരുമാണ് എന്നു നമ്മെ പഠിപ്പിച്ചു. 

(2) എന്നാല്‍ നിഷ്പക്ഷമതികളായ പണ്ഡിതന്മാരുടെ പഠനങ്ങളും ബയോളജിക്കല്‍ ആന്ത്രോപ്പോളജി, ആര്‍ക്കിയോളജിക്കല്‍ ആന്ത്രോപ്പോളജി എന്നീ ആധുനിക ശാസ്ത്രശാഖകളുടെ നിഗമനങ്ങളും, ആ ആഗ്ലോ-ജര്‍മ്മന്‍ പണ്ഡിതന്മാരുടെ വാദങ്ങളെല്ലാം തന്നെ തികച്ചും അസത്യങ്ങളും ബാലിശങ്ങളുമാണെന്നു,  ചൂണ്ടിക്കാണിക്കുന്നു. 

 (3) മാത്രമല്ല, ഹിന്ദുക്കളുടെ പൂര്‍വികര്‍ ആഫ്രിക്കാ, ആസ്‌ട്രേലിയാ, യൂറോപ്പ് എന്നിവിടങ്ങളിലെ ജനങ്ങളെപ്പോലെ, പ്രാചീന ശിലായുഗകാലം തൊട്ടുതന്നെ ഈ ഉപഭൂഖണ്ഡത്തിന്റെ ഭൗതികസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു സ്വതന്ത്രമായി പരിണമിച്ച ആദിമ മനുഷ്യര്‍ (നരവംശശാസ്ത്രത്തിലെ മള്‍ട്ടി റീജിയണ്‍ തിയറി) തന്നെയാണ്, അതായത് ഹിന്ദുക്കള്‍ സ്വദേശി കളാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്കും ആ പഠന-നിഗമനങ്ങള്‍ വെളിച്ചം വീശുന്നു.

 (4) പ്രാചീനശിലായുഗം തൊട്ട് ഇവിടെ ആ പൂര്‍വ്വികര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് രൂപം കൊടുത്തു. അന്നു മുതലിന്നുവരെ ദേശമാസകലം അവയ്‌ക്ക് ഒരു തുടര്‍ച്ചയും കാണാന്‍ കഴിയുന്നു.

 (5) നാഗരികതകള്‍ രൂപപ്പെട്ട കാലം (വടക്ക് സൈന്ധവ നാഗരികത മുതല്‍ തെക്കേ അറ്റത്ത് തമിഴകത്തെ കീഴടി വരെ) ആയപ്പോഴെക്കും ഇന്നു നാം പറയുന്ന ആദ്ധ്യാത്മികതയിലൂന്നിയ ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനമാതൃകയ്‌ക്കു വ്യക്തത കൈവന്നു. 

 (6) ഈ വിശാല മാതൃകയില്‍ വൈദികം, താന്ത്രികം, യോഗം, ബൗദ്ധം, ജൈനം (ഇന്‍ഡസ്-ഹാരപ്പന്‍ ഉല്‍ഖനനത്തില്‍ ശ്രമണരൂപങ്ങള്‍ കണ്ടെത്തി- ചക്രബര്‍ത്തി) മുതലായവയുടെ എല്ലാം പ്രാഗ്‌രൂപങ്ങള്‍ (പ്രോട്ടോടൈപ്പ്) കാണപ്പെടുന്നു.

ഹിന്ദു പാരമ്പര്യം എന്നത് തത്ത്വചിന്ത, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതരീതികള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍, സൂക്ഷ്മമായി ഇഴ ചേര്‍ന്ന, ഒരു സത്തയാണ്. സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ വിശാല ദേശത്തിന്റെ നാനാകോണുകളില്‍ തലമുറകളായി കഴിഞ്ഞുവന്ന നമ്മുടെ പൂര്‍വികരുടെ സാമൂഹ്യവും പാരിസ്ഥിതികവുമായ പശ്ചാത്തലങ്ങളും ചരിത്രവും നിരവധി ആശയധാരകളും ഇതില്‍ അന്തര്‍ലീനങ്ങളാണ്. അത് നിര്‍വചനാതീതമാണ്. പക്ഷേ തീര്‍ത്തും അനുഭവവേദ്യമാണ്. ഈ പാരമ്പര്യത്തിന്റെ പരിണാമചരിത്രം ഈ ഉപഭൂഖണ്ഡത്തിന്റെ ബാഹ്യപ്രകൃതി പോലെ, ഹിന്ദുസമൂഹത്തിന്റെ ബാഹ്യപ്രകൃതി പോലെ, അതീവ വൈവിധ്യമാര്‍ന്നതാണ്. അതിനാല്‍ സങ്കീര്‍ണ്ണമാണ് എന്ന പ്രതീതി, ഉപരിപ്ലവമായി സമീപിക്കുന്ന ആരിലും, ഉളവാക്കും. അതിന്റെ ഉള്ളടക്കവും അതുപോലെ തന്നെ. അതിനാല്‍ അതിന്റെ ഘടകങ്ങളെ വേര്‍തിരിക്കുവാനും അവ ഒരോന്നിന്റെയും സ്ഥാനവും പ്രസക്തിയും മനസ്സിലാക്കി ജീവിതത്തില്‍ ഉള്‍ക്കൊള്ളുവാനും പ്രത്യേക സമീപനം ആവശ്യമാണ്.

സമീപനത്തിന്റെ രീതിശാസ്ത്രം (മെത്തഡോളജി) – ചുറ്റുപാടറിഞ്ഞ് തീരുമാനമെടുത്തു പ്രവര്‍ത്തിക്കാനോ, പ്രതികരിക്കാനോ കഴിവുള്ള, സ്വാതന്ത്ര്യമുള്ള, നിരവധി ചേതനമോ അചേതനമോ ആയ സത്തകളുടെ കൂട്ടായ്‌മയെ, കൂട്ടായ പ്രവര്‍ത്തനത്തെ, ശാസ്ത്രീയമായി സങ്കീര്‍ണം  എന്നു പറയുന്നു. ഒരേ ഇനത്തില്‍പ്പെട്ട എറുമ്പുകള്‍, ഷഡ്പദങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ കൂട്ടായ്‌മകള്‍, മനുഷ്യരുടെ പല തരം കൂട്ടായ്‌മകള്‍, അതുപോലെ മസ്തിഷ്‌കത്തിലെ സൂക്ഷ്മ കണങ്ങളായ ന്യൂറോണുകളുടെ സംയുക്ത പ്രവര്‍ത്തനം, പദാര്‍ത്ഥകണത്തിലെ ലഘുകണികകളുടെ സംയുക്ത പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. എപ്പിജനറ്റിക്‌സ് എന്ന ശാസ്ത്രമനുസരിച്ച് മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ശരീരം പോലും കോടാനുകോടി, കോശങ്ങളെന്നു വിളിക്കുന്ന, മേല്‍പറഞ്ഞ തരം സ്വതന്ത്രസത്തകളുടെ സങ്കീര്‍ണ്ണ സംഘാതം ആണത്രേ (ദി ബയോളജി ഓഫ് ബിലീഫ്).

ഇത്തരം സങ്കീര്‍ണ്ണ സംഘാതങ്ങളുടെ മറ്റു ചില ഉദാഹരണങ്ങള്‍ ഗതാഗതക്കുരുക്ക്, ഓഹരിവിപണി, സൗരയൂഥം, ലോകജനസംഖ്യ, കാലാവസ്ഥാവ്യതിയാനം മുതലായവയാണ്. ഇവയും നിര്‍വചനാതീതങ്ങളും പ്രവചനാതീതങ്ങളുമാണല്ലോ. ഇത്തരം സംഘാതങ്ങളുടെ പ്രത്യേകതകളെ പഠിക്കാനും അളക്കാനും അവയിലുണ്ടാകാനിടയുള്ള മാറ്റങ്ങള്‍ പ്രവചിക്കാനും മറ്റും ശാസ്ത്രീയമായ പല സമീപനരീതികളും രീതിശാസ്ത്രങ്ങളും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. കാല്‍ക്കുലസ് (ഇത് കണ്ടുപിടിച്ചതു ഐസക് ന്യൂട്ടണ്‍ ആണെന്നാണു നമ്മെ പഠിപ്പിക്കുന്നത്. കേരളത്തിലെ ഇരിങ്ങാലക്കുടയിലെ സംഗമഗ്രാമ മാധവാചാര്യനും കൂട്ടരുമാണ് സത്യത്തില്‍ അതിന്റെ ഉപജ്ഞാതാക്കള്‍), ബെനോയ്റ്റ് മാന്‍ഡല്‍ബ്രോട്ടിന്റെ ഫ്രാക്റ്റല്‍ ജ്യോമെട്രി (ഒരു ഗ്‌ളാസ്സ് താഴെ വീണുടയുമ്പോള്‍ ഉണ്ടാകുന്ന ശകലങ്ങള്‍  ഫ്രാക്റ്റലുകള്‍ക്ക് ഉദാഹരണമാണ്. ഓരോ രാജ്യത്തിന്റെയും അതിരുകള്‍ മറ്റൊരു ഉദാഹരണം. ഇവയ്‌ക്കൊന്നും നിയതമായ ആകൃതി ഇല്ലല്ലോ. ഇവയെ ഈ ഗണിതം ഉപയോഗിച്ച് കൃത്യമായി അളക്കാന്‍ കഴിയും) എന്നിവ അത്തരം ഗണിതരീതികളാണ്. 

കോംപ്ലെക്‌സിറ്റി സയന്‍സ് (സങ്കീര്‍ണ്ണതാ ശാസ്ത്രം) എന്ന ഒരു ആധുനിക ശാസ്ത്രശാഖ തന്നെ ഈ വിഷയത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. മെലനി മിഷേല്‍ തന്റെ കോംപ്ലെക്‌സിറ്റി എ ഗൈഡഡ് ടൂര്‍ എന്ന പുസ്തകത്തില്‍ ഇതിനെ ഇങ്ങിനെ വിശദമാക്കുന്നു-”രണ്ടായാല്‍ മൈത്രി, മൂന്നായാല്‍ ആള്‍ക്കൂട്ടം” എന്ന പഴംചൊല്ലില്‍ സങ്കീര്‍ണതയെ നമുക്ക് വിശദീകരിക്കാം. പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ നിന്നുണ്ടാവുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള പഠനമാണ് സങ്കീര്‍ണതാ ശാസ്ത്രമെന്നു പറയാം. ‘ആള്‍ക്കൂട്ടം’ അത്തരത്തില്‍ ഉരുത്തിരിയുന്ന പ്രതിഭാസത്തിനുള്ള നല്ല ഉദാഹരണമാണ്. പ്രതിപ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വ്യക്തികളില്‍ നിന്നാണ് ആള്‍ക്കൂട്ടം ഉടലെടുക്കുന്നത് എന്നതുതന്നെയാണ് ഇതിനു കാരണം. ആള്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തന, പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ചരിത്രസംഭവങ്ങള്‍.

യാത്രക്കാര്‍, ഓഹരി കമ്പോളത്തിലെ ഇടപാടുകാര്‍, മനുഷ്യകോശങ്ങള്‍, നുഴഞ്ഞുകയറ്റക്കാര്‍ ഇവയെല്ലാം ആള്‍ക്കൂട്ടത്തിന്റെ ദൈനംദിന ഉദാഹരണങ്ങളാണ്. ഗതാഗത കുരുക്ക്, കമ്പോള തകര്‍ച്ച, ക്യാന്‍സര്‍, ഗറില്ലാ യുദ്ധം, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ്, വരള്‍ച്ച, കൊടുങ്കാറ്റ് എന്നിവ ഇതുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട സദൃശ പ്രതിഭാസങ്ങളുമാണ്. ജലത്തിന്റെയും, വായുവിന്റെയും സംഘാതങ്ങളുടെ-കൂട്ടായ പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇത്തരം അതിരൂക്ഷ കാലാവസ്ഥകള്‍. ഇവയോട് മനുഷ്യരുടെ സംഘടിത പ്രവര്‍ത്തനങ്ങള്‍ കൂടിച്ചേരുമ്പോള്‍, ‘ആഗോളതാപനം’ തുടങ്ങിയ പ്രതിഭാസങ്ങള്‍ സംഭവിക്കുന്നു. ഈ അവ്യവസ്ഥകള്‍ക്കെല്ലാം കീഴെ, ഇത്തരം സങ്കീര്‍ണ്ണതകള്‍ക്കെല്ലാം അടിയില്‍ ഒരു വ്യവസ്ഥയുടെ തലമുണ്ടെന്നും അതിലൂന്നി നിര്‍ദ്ധാരണം (ഉത്തരം കണ്ടെത്തല്‍) സാധിക്കുമെന്നുമാണ് ഈ ശാസ്ത്രം പഠിപ്പിക്കുന്നത് (നീല്‍ എഫ്. ജോണ്‍സണ്‍, സിംപ്‌ളി കോംപ്‌ളെക്‌സിറ്റി).

(തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പുതിയ വാര്‍ത്തകള്‍

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.