ന്യൂദൽഹി: അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കി. പൂഞ്ച് ജില്ലയിലെ മെന്ദാർ സെക്ടറിലാണ് ഭീകരർ നുഴഞ്ഞുകയറ്റശ്രമം നടത്തിയത്. തുടർന്ന് സൈന്യം ഇവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.
ആരും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. അതേ സമയം പ്രദേശത്ത് ഓടിയൊളിച്ച ഭീകരർക്കായി സൈന്യം ശക്തമായ തെരച്ചിൽ തുടരുകയാണ്.
















