Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സച്ചിദാനന്ദം കര്‍മ്മത്തിന്റെ ഫലമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:45 am IST
inSamskriti

മികവുറ്റ ആര്‍ഷദര്‍ശനം അതിന്റെ സമഗ്രതയില്‍ ഗ്രഹിച്ച്  ആദരവോടെ ആസ്വദിക്കാന്‍ നമുക്ക് സാധിക്കട്ടെ. എല്ലാ തത്ത്വചിന്തകളും  വേദാന്തചിന്തയില്‍ എത്തി ഉപശമിക്കുമെന്ന് മഹാമനീഷികളും, സ്വാനുഭൂതി സമ്പന്നരുമായ ആചാര്യസ്വാമികളെപ്പോലുള്ളവര്‍ അരുളിയിട്ടുണ്ട്.  പ്രപഞ്ച ആധാരവും, കാരണവുമായി അദ്വൈത തത്ത്വം സച്ചിദാനന്ദം മാത്രമേയുള്ളൂ. അതു തന്നെയാണ്  സകല പ്രപഞ്ചപ്രതിഭാസങ്ങളുമായി പരിലസിക്കുന്നത് എന്നാണ് വേദാന്ത ചിന്തകരായ ഋഷീശ്വരന്‍മാര്‍ പറഞ്ഞു തുടങ്ങുന്നതും, അവസാനിപ്പിക്കുന്നതും.

അതിശയകരമായ അദ്വൈത ആവിഷ്‌കാരത്തെ വിശദീകരിക്കാന്‍ തൈത്തരീയ ഉപനിഷത്തില്‍ ഒരു നാടകീയ പശ്ചാത്തലമൊരുക്കിയിരിക്കുന്നത് ആസ്വാദ്യകരമാണ്.  ‘സോളകാമയത’ ആ സച്ചിദാനന്ദബ്രഹ്മം  ബോധം  അത് ആഗ്രഹിച്ചു. ഈ സച്ചിദാനന്ദ തത്ത്വത്തെ അന്യമെന്ന് നാം ഗ്രഹിച്ചു കൂടാ. അനന്യമായി അതായത് ആത്മസ്വരൂപമായി അറിയണം. സച്ചിദാനന്ദം ഒരു കര്‍മത്തിന്റെയും ഫലമല്ല. ജ്ഞാതാവായി (അറിയുന്ന ആള്‍), ഉണ്മയായി, പരമാത്മാവായി, നമ്മില്‍ പരിലസിക്കുന്ന തത്ത്വമാണ് സച്ചിദാനന്ദം  ദേശകാലങ്ങളാല്‍ പരിമിതമാക്കപ്പെട്ട വസ്തുവായും ചിന്തിച്ചാല്‍ ശരിയാവില്ല. അചിന്ത്യം എന്ന വിശേഷണം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ വ്യാപകമാണ്. (ഏതെങ്കിലും പ്രകാരത്തില്‍ ആശയത്തെ മനനം ചെയ്യേണ്ടതുണ്ടല്ലോ. അതിന് സര്‍വ്വാന്തര്‍യാമിയാണെന്ന് സച്ചിദാനന്ദത്തെ ചൂണ്ടി കാണിക്കാറുണ്ട്.). 

സച്ചിദാനന്ദം പലതായിത്തീരാനാണ് ആഗ്രഹിച്ചത്. അങ്ങനെ ഒരു ചിന്ത ഉണര്‍ന്നതു കൊണ്ട് മാത്രം അതിന് പലതായി തീരാന്‍ സാധിച്ചു. (ഊര്‍ജ്ജം വിവിധ പദാര്‍ത്ഥജാലങ്ങളായിട്ട് സ്പന്ദിക്കുന്നു എന്ന ശാസ്ത്രഭാഷ്യം ഇവിടെ അനുസ്മരിക്കാം.  എന്നാല്‍ ഊര്‍ജ്ജം ജഡമാണ്. അതിന് ജ്ഞാനശേഷിയുണ്ടായിരിക്കില്ല എന്ന കാര്യം വിസ്മരിക്കരുത്). അതുകൊണ്ട് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ലോകം വാസ്തവത്തില്‍ ഈ ഒരു ആഗ്രഹത്തിന്റെ ആവിഷ്‌കാര പരിണതിയാണ് എന്ന് സംഗ്രഹിക്കാം. 

നാടകശൈലിയില്‍ ഉപനിഷത് പ്രതിപാദനം തുടരുന്നു. ‘തത് സൃഷ്ട്വാ തദേവ അനുപ്രാവിശത്’  സച്ചിദാനന്ദം പലതായി തീര്‍ന്ന ശേഷം  എല്ലാറ്റിലേക്കും  അനുപ്രവേശിച്ചു. നാടകീയമായ ഈ വിശദീകരണം നമുക്കു സമ്മാനിക്കുന്ന ലക്ഷ്യം തിരിച്ചറിയണം. നമ്മുടെ ഉള്ളില്‍  പ്രപഞ്ചാധാര കാരണമായ സര്‍വ്വേശ്വരനുണ്ട്. അതുകൊണ്ട് സച്ചിദാനന്ദ സാക്ഷാത്കാരം ലക്ഷ്യമാക്കണം. ഇവിടെ ‘തത്വമസി’ എന്ന മഹാവാക്യ മനനം പ്രസക്തമാവുന്നു.

അനുപ്രവേശന ശേഷം തത്ത്വവിസ്മൃതിയുടെ വലിയ അപകടം സംഭവിച്ചതാണ് സംസാര സങ്കടങ്ങള്‍ക്ക് കാരണമെന്ന് വ്യാഖ്യാനമുണ്ട്.  എങ്ങനെയോ ഞാന്‍ എന്റെ പരമവൈഭവം   സൃഷ്ടിയും, സ്രഷ്ടാവും, സൃഷ്ടിജാലവും ഞാന്‍ തന്നെയാണെന്ന വസ്തുത മറന്നുപോയി. ഇപ്പോള്‍ എന്റെ  ബോധ്യം ഞാന്‍ നിസ്സാരനാണ്, നിസ്സഹായനാണ് ഞാന്‍ ദേശകാലങ്ങളാല്‍ പരിമിതപ്പെട്ടവനായിരിക്കുന്നു എന്നിങ്ങനെയാകുന്നു. ഈ ഒരു തെറ്റിദ്ധാരണയില്‍ നിന്നാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ആഗ്രഹം, കര്‍മം, കര്‍മ്മഫലം എന്നിങ്ങനെ സംസാരത്തിലുഴലുന്നതിന് കാരണം ആത്മ മഹത്വത്തെ സംബന്ധിച്ച അജ്ഞാനമാകുന്നു. ഇതിനു പരിഹാരം ആത്മജ്ഞാനം നേടലും ധ്യാനവുമാണ്.  ശാസ്ത്ര ശ്രവണത്തിന്റെ വിഷയത്തിലായാലും മനനത്തിന്റെ കാര്യത്തിലായാലും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നനുശാസിക്കപ്പെട്ടാലും ശരി, അതൊക്കെ അനുസരിക്കുമ്പോഴായാലും ശരി, മുഖ്യമായി ഒരു ആന്തരിക യാത്ര നടത്തപ്പെടണം. 

സംസാരസങ്കടമോചനത്തിന് എന്ത് ചെയ്യണം എന്ന ചോദ്യത്തിന് അറിയേണ്ടതെന്തോ അതിന്റെ സാക്ഷാത്കാരത്തിന് നിരക്കുന്നത് ചെയ്യണം എന്നാവും ഉത്തരം. കര്‍മ്മം കൊണ്ട് നേടേണ്ടതല്ല ജ്ഞാനം എന്ന വ്യക്തതയോടെ കാമ ജന്യങ്ങളായ അന്തഃകരണ വിക്ഷുബ്ധികള്‍ ഉപശമിക്കാന്‍ കര്‍മ്മയോഗം ചെയ്യണമെന്നു സാരം.

(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.