Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോപ്പിയടി തടഞ്ഞു: പരീക്ഷ ഉപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 04:22 am IST
inIndia

ലക്‌നൗ: ഉത്തര്‍ പ്രദേശ് ബോര്‍ഡ് പരീക്ഷകളില്‍ കോപ്പിയടി കര്‍ശനമായി തടഞ്ഞതോടെ പരീക്ഷ ഉപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാരണത്താല്‍ പരീക്ഷ  ഉപേക്ഷിച്ചത് 5 ലക്ഷം വിദ്യാര്‍ത്ഥികളായിരുന്നു.

ഫെബ്രുവരി 6നാണ്  10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. 66 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുവാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ നാല് ദിവസം കൊണ്ട് 15 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ വേണ്ടെന്ന് വെച്ചുകഴിഞ്ഞു. പരീക്ഷ അവസാനിക്കാന്‍  ഒരു  മാസം ബാക്കിയുണ്ടെന്നിരിക്കെ ഇനിയും വിദ്യാര്‍ത്ഥികള്‍ കുറയാനാണ് സാധ്യത. വെള്ളിയാഴ്ച നടന്ന ഇംഗ്ലീഷ്, കണക്ക് പരീക്ഷകളില്‍  നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പിന്മാറിയതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ് യുപി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 1991, 1992 വര്‍ഷങ്ങളില്‍ കോപ്പിയടി വിരുദ്ധ ചട്ടം പ്രാബല്യത്തില്‍ കൊണ്ടു വന്നപ്പോള്‍ 1.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ നിന്ന് പിന്മാറിയിരുന്നു. അന്ന് പരീക്ഷ എഴുതിയിരുന്നത് വളരെ കുറച്ച് കുട്ടികള്‍ മാത്രമായിരുന്നു. കൂട്ട കോപ്പിയടി പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ മാഫിയകളെ തകര്‍ക്കാനുള്ള  യുപി സര്‍ക്കാരിന്റെ ചുവടുവെപ്പിനെ തുടര്‍ന്നാണ് പരീക്ഷയില്‍ നിന്ന് പിന്മാറുന്ന കുട്ടികളുടെ എണ്ണത്തില്‍ ഇത്രത്തോളം വര്‍ധന ഉണ്ടായിരിക്കുന്നതെന്ന് യുപിഎസ്ഇബി സെക്രട്ടറി നീന ശ്രീവാസ്തവ വ്യക്തമാക്കി. 

പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിച്ചതും പ്രത്യേക ദൗത്യസേനയെ വിന്യസിച്ചതും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ പരീക്ഷാകേന്ദ്രങ്ങളില്‍ നേരിട്ടു പരിശോധന നടത്തിയതുമടക്കമുള്ള ചുവടുകളാണ് കൂട്ട കോപ്പിയടിക്കാര്‍ക്ക് വിനയായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റ് ബോര്‍ഡുകള്‍ നടത്തിയ പരീക്ഷകളില്‍ തോറ്റ് ഈ വര്‍ഷം പരീക്ഷയെഴുതാനായി മാത്രം യുപിയിലെ സ്‌കൂളുകളില്‍ പ്രവേശനം നേടിയവരാണ് പിന്മാറിയതില്‍ അധികവും. ഏതു വിധേനയും വിജയം നേടിത്തരാം എന്ന വിദ്യാഭ്യാസ കച്ചവടക്കാരുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവര്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരക്കാര്‍ക്ക് കോപ്പിയടിക്കാന്‍ ഉത്തരമെഴുതിയ കടലാസു തുണ്ടുകള്‍ നല്‍കുക, സമയത്തിനു മുന്‍പ് ചോദ്യപ്പേപ്പര്‍ കെട്ടുകള്‍ പൊട്ടിച്ച് ഉത്തരം പറഞ്ഞുകൊടുക്കുക എന്നിങ്ങനെ പല രീതികളും കോപ്പിയടി മാഫിയകള്‍ സ്വീകരിച്ചു പോന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ കൂടുതല്‍ ജാഗ്രതയോടെ പരീക്ഷ നടത്താന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

പുതിയ വാര്‍ത്തകള്‍

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.