ജറുസലേം: സിറിയ ഇസ്രായേലിന്റെ വിമാനം വെടിവച്ചു വീഴ്‌ത്തി. തിരിച്ചടിയായി ഇസ്രായേല്‍ സിറിയയില്‍വ്യോമാക്രമണം അഴിച്ചുവിടുകയും അതിര്‍ത്തി കടന്നെത്തിയ ഇറാന്റെ ഡ്രോണ്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ മേഖല സംഘര്‍ഷ ഭരിതമായി.
രാവിെലയാണ് സിറിയ ഇസ്രായേലി വിമാനങ്ങള്‍ക്കു നേരെ വിമാനവേധ തോക്കുകള്‍ ഉപയോഗിച്ചത്. തുടര്‍ന്ന് രണ്ടു പൈലറ്റുമാര്‍ സീറ്റു പുറത്തേക്ക് തെറിപ്പിച്ച് രക്ഷപ്പെട്ടു എഫ് 16 വിമാനം തകര്‍ന്നു. ഒരു പൈലറ്റിന് ഗുരുതര പരിക്കുണ്ട്. ഇതോടെ ഇസ്രായേല്‍ തിരിച്ചടിക്കുകയായിരുന്നു. നിരവധി സിറിയന്‍ കേന്ദ്രങ്ങളില്‍ അവര്‍ വ്യോമാക്രമണം നടത്തി. കൂട്ടത്തില്‍ ഇറാന്റെ ഒരു ഡ്രോണും തകര്‍ത്തു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ മേഖല സംഘര്‍ഷഭരിതമാണ്.
















