ദാവോസ്: കൊടും തണുപ്പില്‍ മരവിച്ച സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘമെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് പ്രധാനമന്ത്രി ദേവെ ഗൗഡ ലോകസാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചു. അന്നത്തേതല്‍നിന്ന് ഇന്ത്യയുടെ സാമ്പത്തിക നില എവിടെയെത്തിയെന്ന് അറിയാം:
1997ല്‍നിന്ന് 2017 ല്‍ എത്തിയപ്പോള്‍
– ആഭ്യന്തര ഉല്‍പ്പാദനം 1997 ലേതില്‍നിന്ന് ആറിരട്ടി വര്‍ദ്ധിച്ചു. 400 – ബില്യന്‍ (40,000 കോടി) ഡോളറില്‍നിന്ന് 2.6 ട്രില്യണ്‍ (2,60,000 കോടി)ആയി.
– വിദേശ നാണ്യ നിക്ഷേപം 2,64,000 കോടി ഡോളറില്‍നിന്ന് 41,38,000 കോടിയായി.
– കയറ്റുമതി എട്ടിരട്ടിയായി.
– ഇറക്കുമതി ഒമ്പതിരട്ടിയായി.
– നേരിട്ടുള്ള വാര്‍ഷിക വിദേശ നിക്ഷേപം 2,800 കോടി ഡോളറില്‍ നിന്ന് 43,500 കോടി ആയി.
– ബോംബെ സെന്‍സെക്സ് 3361 പോയിന്റായിരുന്നത് 35,798 ആയി.
















