Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

10 വര്‍ഷത്തെ യുപിഎ ഭരണവും മൂന്നര വര്‍ഷവുമായി താരതമ്യം ചെയ്യൂ: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 11:59 pm IST
inIndia

ലോകം പറയുന്നു ഇന്ത്യ ഇന്ന് ഭാവിയുടെ കേന്ദ്രമാണെന്ന്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷംവും ഈ സര്‍ക്കാരിന്റെ മൂന്നര വര്‍ഷവും തമ്മില്‍ താരതമ്യ പഠനം നടത്തണമെന്നാണ് എന്റെ അഭിപ്രായം, പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച:  മൂന്നു വര്‍ഷമായി ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടാണ് ലോകം ഇന്ന് നമ്മെ നോക്കുന്നത്. ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ച 2013-2014 ല്‍ അഞ്ചു ശതമാനമായിരുന്നു. ഇന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം 30 ദശലക്ഷം ഡോളറില്‍നിന്ന് 62 ദശലക്ഷം ഡോളറിലെത്തി. ഇതിനു കാരണം ഇന്ത്യന്‍ സാമ്പത്തിക നയത്തിന്റെ വിശ്വാസ്യത കൂടിയതിനാലാണ്. 

മിന്നും താരം: സര്‍ക്കാരിന്റെ സാമ്പത്തിക നയം ശുഭ സൂചനയും പ്രതീക്ഷയും ചേര്‍ന്ന മിന്നുംതാരമാണിന്ന്. ഇത് വലിയ കാര്യമാണെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഐഎംഎഫ്, ലോകബാങ്ക്ഏ മൂഡി, ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍, രാഷ്‌ട്രീയവും ലോകകാര്യങ്ങളും സംബന്ധിച്ച് എഴുതുന്നവര്‍ തുടങ്ങി എല്ലാവരും സര്‍ക്കാര്‍ നടപടികളെ പ്രശംസിക്കുന്നു. സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ ഓരോ ഘട്ടത്തിലും ജനങ്ങള്‍ സ്വീകരിക്കുന്നു, അഭിനന്ദിക്കുന്നു, അതാണ് എന്റെ വലിയ നേട്ടവും സമ്പത്തും.

 എനിക്ക് രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ സമ്മത പത്രവും ബഹുമതിയും.

ജിഎസ്ടി: ജിഎസ്ടി രാജ്യത്തിന്റെ വമ്പിച്ച നേട്ടമാണ്. ഒറ്റ രാജ്യം ഒറ്റ നികുതി. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം ശക്തിപ്പെടുത്തി, റിസര്‍വ് ബാങ്കിന്റെ ഉത്തരവദിത്തം പോലും പുനര്‍നിര്‍വചിച്ചു. 

– ഏഴുവര്‍ഷം ചര്‍ച്ച ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്താണ് ജിഎസ്ടി നിയമമാക്കിയത്് ഇത്ര ദുര്‍ഘമായി ചര്‍ച്ച ചെയ്ത വിഷയം വേറെ ഇല്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ പൊതുവേദിയില്‍ വിമര്‍ശിക്കുന്നത് പാര്‍ലമെന്റിനെ അപമാനിക്കലാണ്. 

-ജിഎസ്ടിപാസാക്കിയത് എല്ലാ പാര്‍ട്ടിക്കാരും ചര്‍ച്ച ചെയ്ത് അംഗീകരിച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രതിനിധിയും എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികളും ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സില്‍ എടുക്കുന്ന തീരുമാനമാണ് നടപ്പിലാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ ഉത്തരവാദിത്തമാണ്. കൗണ്‍സിലില്‍ ഒന്നിച്ച് തീരുമാനിച്ച്, കളിച്ച് ചിരിച്ച് പിരിയുകയും പുറത്തിറങ്ങി നേരേ എതിരുപറയുകയുമാണ് പലരും. അവരങ്ങനെ ചെയ്യട്ടെ. ആദ്യമൊക്കെ ഏത് പുതിയ സംവിധാനത്തിനും ചില പോരായ്‌മകള്‍ ഉണ്ടാകും. അത് നികത്തും. 

അവസരമുള്ള രാജ്യം: ഇന്ത്യ ഇന്ന് ഏറ്റവും അവസരമുള്ള രാജ്യമാണ്. ഇന്ത്യ ഇടപാടുകള്‍ എളുപ്പമായ രാജ്യങ്ങളുടെ പട്ടികയില്‍ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തെത്തി. ഇതുതന്നെ വികസനത്തിന്റെ കുതിച്ചു ചാട്ടമാണ്. 

– ഇന്ത്യയുടെ ശരിയായ മുഖം ഞാന്‍ ലോകത്തെ ധരിപ്പിക്കും, ഇന്ത്യയുടെ യഥാര്‍ത്ഥ കരുത്ത് അറിയിക്കും. 

– ഇടപാടുകള്‍ എളുപ്പമാക്കുകമാത്രമല്ല ലക്ഷ്യം, ജനങ്ങളുടെ ജീവിതം സുകരമാക്കാനാണ് ഞാന്‍ നോക്കുന്നത്. ഇതിനായി ഉജ്ജ്വല പദ്ധതിപ്രകാരം 3.3 കോടി കുടുംബങ്ങള്‍ക്കാണ് പാചകവാതകം ലഭ്യമാക്കിയത്. 

കോണ്‍ഗ്രസ്മുക്ത ഭാരതം: ആ മുദ്രാവാക്യം എല്ലായിടത്തുമെത്തിയെങ്കിലും അതിന്റെ പിന്നിലെ വികാരം വേണ്ടരീതയില്‍ പരന്നിട്ടില്ല. 

– ഞാന്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പറഞ്ഞത് തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയല്ല. കോണ്‍ഗ്രസുകാര്‍പോലും കോണ്‍ഗ്രസ് സംസ്‌കാരത്തിനെ ഇല്ലാതാക്കണമെന്നാണ് ഉദ്ദേശിച്ചത്. അതായത് പണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമായിരുന്നു. അതില്‍ ജാതിയും മതവും കോഴയും അഴിമതിതയും അധികാരമോഹവും വന്ന് മറ്റൊരു രാഷ്‌ട്രീയ സംസ്‌കാരമായി. അത് ആകെ രാഷ്‌ട്രീയത്തിന് ദോഷമായി. ആ സംസ്‌കാരം മാറണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

പ്രതിപക്ഷത്തിന് ആശംസ: – പ്രതിപക്ഷം മോദിയെ രാഷ്‌ട്രീയമായി ഇല്ലാതാക്കാന്‍ പല ശ്രമങ്ങള്‍ നടത്തുന്നു. ഞാനവര്‍ക്ക് നന്മനേരുന്നു, അവരാണ് ഞാനിന്ന് ഈ പദവിയിലെത്താന്‍ ഏറെ സഹായിച്ചിട്ടുള്ളത്.

തൊഴില്‍ വര്‍ദ്ധിച്ചു: തൊഴില്‍ വര്‍ദ്ധിച്ചു. ഇല്ലെന്നു പറയുന്നത് കാണാത്തതുകൊണ്ടല്ല. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തുക എളുപ്പമല്ല. ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ടുണ്ട്. അതില്‍ പറയുന്നു, ഇപിഎഫില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം കൂടിയെന്ന്. അതിന്റെ അര്‍ത്ഥം എന്താണ്. റെയില്‍വേപാള നിര്‍മ്മാണത്തോത് ഇരട്ടിച്ചു. രാജ്യത്തെ വൈദ്യുതീകരണം വര്‍ദ്ധിച്ചു. ഇതൊക്കെ തൊഴില്‍ വര്‍ദ്ധിക്കാതെ സാധിക്കുമോ? മുദ്രാബാങ്ക് ലോണ്‍ 10 കോടിയിലെത്തി. അതില്‍ മൂന്നു കോടി പേര്‍ ആദ്യമായാണ് ബാങ്ക് വായ്‌പ നേടുന്നത്.

ഒന്നിച്ച് തെരഞ്ഞെടുപ്പ്: ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തിയാല്‍ ആ വഴിക്കുള്ള ചെലവ് വന്‍തോതില്‍ കുറയ്‌ക്കാം. ഇന്ത്യന്‍ ജനാധിപത്യം അതിനു പാകം വന്നതാണ്. പഠിച്ചവര്‍ക്കും പഠിപ്പില്ലാത്തവര്‍ക്കും ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. 1967 ന് മുമ്പ് ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തിയിട്ടുണ്ട്.

– ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിച്ചാല്‍ ഇപ്പോള്‍ കിട്ടുന്ന മാന്യത വിദേശ യാത്ര നടത്തുന്നവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്. 

മാനുഷികത: മാനുഷികത ഇന്ന് അപകടത്തിലാണ്. മാനുഷികതയുടെ സംരഷക്ഷണമാണ് ഏറ്റവും പ്രധാനം. അതില്‍ വിശ്വസിക്കുന്നവര്‍ ഒന്നിച്ച് ശക്തിപ്പെടേണ്ടതുണ്ട്.

കര്‍ഷകര്‍: നമ്മുടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്.

കശ്മീര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അത് തുടരും.

ഇസ്രയേല്‍: ഇന്ത്യന്‍ സര്‍ക്കാരിനെ ഇത്രയേറെ പുകഴ്‌ത്തിയതിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് നന്ദിയുണ്ട്. എന്നെക്കുറിച്ചും ചിലതൊക്കെ നല്ലത് പറഞ്ഞു, അതിനും നന്ദിയുണ്ട്. 

മുത്തലാഖ്: ഇസ്ലാമിക രാജ്യങ്ങള്‍ പോലുമേറെ മാറി. അവരുടെ നിയമങ്ങള്‍ മാറ്റി. കോണ്‍ഗ്രസും വോട്ടുബാങക് രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്ന മറ്റ് പാര്‍ട്ടികളും അവരുടെ പിന്തിരിപ്പന്‍ മനസ്ഥിതിവിട്ട്, സ്ത്രീശാക്തീകരണത്തെക്കുറിച്ച് ചിന്തിക്കാന്‍ തയ്യാറാകണം.

സുപ്രീം കോടതി വിവാദം: ഈ വിഷയത്തില്‍നിന്ന് ഞാന്‍ വിട്ടു നില്‍ക്കണമെന്നാഗ്രഹിക്കുന്നു. സര്‍ക്കാരും, രാഷ്‌ട്രീയ പാര്‍ട്ടികളും അകന്നു നിലക്കണം. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ കഴിവുറ്റവരാണുള്ളത്. അവര്‍ ഒന്നിച്ചിരുന്ന് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും. എനിക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ നല്ല വിശ്വാസമുണ്ട്. അവര്‍ പ്രശ്നം പരിഹരിക്കും.

വിദേശനയം: ഇന്ത്യയുടെ വിദേശനയം ഒരു രാജ്യത്തെ കേന്ദ്രീകരിച്ചല്ല. അത് വിഷയങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ്. ഒരു രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ലോകമെമ്പാടും ഇന്ത്യപ്രവര്‍ത്തിക്കുന്നുവെന്ന് ചിന്തിക്കുന്നെങ്കില്‍ അതു തെറ്റാണ്. ഇതല്ല നമ്മുടെ ജോലി. ലോകം ഇന്ന് ഭീകരതയുടെ പിടിയിലാണ്. ഭീകരതയോട് ഒപ്പം നില്‍ക്കുന്നവര്‍ക്കെതിരേ ലോകം ഒന്നിക്കും. പ്രസിഡന്റ് ട്രംപ് ഭീകരതയ്‌ക്കെതിരേ ശക്തമായി ശബ്ദമുയര്‍ത്തി, അതില്‍ ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നു.

ജനങ്ങള്‍ക്കുവേണ്ടി: ഞാനൊരിക്കലും എന്റെ സമയപട്ടികയെ തെരഞ്ഞെടുപ്പു കാലക്രമവുമായി ബന്ധിപ്പിക്കാറില്ല. എന്റെ പ്രയത്നം സാധാരണക്കാരനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. അതിനാണ് ഞാന്‍ സമയപ്പിട്ടിക സൂക്ഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.