Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സത്യം പറയുമ്പോള്‍ പൊള്ളുന്നുണ്ടല്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 02:30 am IST
inVicharam

എകെജിയെക്കുറിച്ച്  വി.ടി. ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് സിപിഎമ്മിനെ കുറച്ചൊന്നുമല്ല ഉലച്ചതെന്ന് അവരുടെ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍നിന്നുതന്നെ മനസ്സിലാകുന്നുണ്ട്. ആകെയുള്ള ചുരുക്കം ബിംബങ്ങളിലൊന്നിനുനേരെയാണ് ബല്‍റാമിന്റെ കടന്നാക്രമണം. പ്രതിരോധിക്കാന്‍ വാക്കുകളില്ലാത്തതിനാല്‍, കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിനെ നിലയ്‌ക്കുനിര്‍ത്തണമെന്ന വളഞ്ഞ വഴിയാണ് സിപിഎം നേതൃത്വം തെരഞ്ഞെടുത്തത്. ബല്‍റാമിന്റെ ഓഫീസിനുനേരെ രാവും പകലുമെല്ലാമായി ആക്രമണം നടത്തിയും ഫേസ്ബുക്കില്‍, പറയാനറയ്‌ക്കുന്ന രീതിയില്‍ തെറിപറഞ്ഞുമാണ് യുവ സിപിഎം അണികള്‍ പ്രതികരിച്ചത്. അസഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ തങ്ങള്‍ക്കിഷ്ടപ്പെടുന്നിടത്ത്, തങ്ങള്‍ വരയ്‌ക്കുന്നതാണ് എന്നു പറയാതെ പറയുന്നു ഇക്കാര്യത്തില്‍ സിപിഎം.

ബല്‍റാം നല്ല പുള്ളിയാണെന്ന ഒരു അബദ്ധവിചാരംപോലും ഈ കുറിപ്പെഴുതുന്നയാള്‍ക്കില്ല. തിരിച്ചാണെന്ന് അഭിപ്രായമുണ്ടുതാനും. എന്നാലും ഈ ഒരു സത്യം തുറന്നുപറഞ്ഞ് സിപിഎമ്മിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യക്കുരു പൊട്ടിയൊലിപ്പിക്കാന്‍ ഇടനല്‍കിയതിന് നന്ദി.

സ്വന്തം ആരാധനാബിംബങ്ങള്‍ക്കെതിരെ മറ്റുള്ളവര്‍ സത്യം പറയുമ്പോള്‍ പൊള്ളുന്നുണ്ടല്ലേ? അപ്പോള്‍ മറ്റുള്ളവരുടെ ബിംബങ്ങളെയും ആരാധനാമൂര്‍ത്തികളെയുംവരെ മ്ലേച്ഛമായ രീതിയില്‍  സിപിഎം സമീപിച്ചപ്പോള്‍ അവര്‍ക്ക് ഇതിലേറെ പൊള്ളുമെന്നുറപ്പല്ലേ? ഭാരതത്തിലെ കോടിക്കണക്കിന് ജനതയുടെ ആരാധനാമൂര്‍ത്തിയായ സരസ്വതീദേവിയെ നഗ്‌നയാക്കി വരച്ച എം.എഫ്. ഹുസൈനെ പിന്തുണയ്‌ക്കുകയും, രാജാരവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തതുവഴി ഹൈന്ദവസമൂഹത്തെ അവഹേളിക്കുകയല്ലേ സിപിഎം ചെയ്തത്? എന്തേ കേന്ദ്രകമ്മറ്റി സംസ്ഥാന നേതൃത്വത്തെ വിലക്കിയില്ല? സരസ്വതീദേവിയെ വീണ്ടും നഗ്‌നയാക്കി എസ്എഫ്‌ഐ കൂത്താടിയപ്പോള്‍ അവരെ നിലയ്‌ക്കുനിര്‍ത്താനെന്തേ സിപിഎം നേതൃത്വം തയ്യാറായില്ല?

ഒരു ക്രിസ്ത്യന്‍ പുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ച് ക്രിസ്ത്യന്‍ സഹോദരരെ വേദനിപ്പിച്ച സിപിഎം സംസ്ഥാന നേതാവിനെയെന്തേ മുകളിലുള്ളവര്‍ തിരുത്തിയില്ല?

ശങ്കരാചാര്യ പരമ്പരയില്‍പ്പെട്ട ഒരു സന്ന്യാസിവര്യനുവേണ്ടി ഒരുക്കിയ വേദിയില്‍ അദ്ദേഹത്തെ അപമാനിച്ച നേതാവിനെ എന്തേ സിപിഎം തിരുത്തിയില്ല? പൂജാരിയുടെ അടിവസ്ത്രത്തിന്റെ കണക്കുപറഞ്ഞ് ഹൈന്ദവജനതയെ ആക്ഷേപിച്ച നേതാവിനെയെന്തേ തിരുത്തിയില്ല?

ഹൈന്ദവസംഘടനകളുടെ വനിതാനേതാക്കളെ പ്രസംഗത്തിനിടയില്‍ പരസ്യമായി അപമാനിച്ച മന്ത്രിപുംഗവനെതിരെയെന്തേ സിപിഎം നടപടിയെടുത്തില്ല?

ഈയടുത്തകാലത്ത് നടന്ന ചില കാര്യങ്ങള്‍ മാത്രമാണിത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങളുണ്ട്. അതെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളാണെന്ന നെഗളിപ്പിന്റെ തലയ്‌ക്കേറ്റ ചുറ്റികയടിയാണ് ഇപ്പോള്‍ നടന്നത്.ഇനിയെങ്കിലും മനസ്സിലാക്കുക. കോണ്‍ഗ്രസുകാരന്റെയും സിപിഎമ്മുകാരന്റെയും ബിജെപിക്കാരന്റെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെങ്കിലും വികാരങ്ങള്‍ ഒരുപോലെയാണ്. ഹിന്ദുവിന്റേയും മുസ്ലിമിന്റേയും ക്രിസ്ത്യാനിയുടേയും വികാരങ്ങള്‍ ഒരുപോലെയാണ്. പരസ്പരം ബഹുമാനിച്ച് പോയില്ലെങ്കില്‍ ഇത്തരം തിരിച്ചടികള്‍കൂടി കൈനീട്ടിവാങ്ങാന്‍ തയ്യാറായേ പറ്റൂ. അത് പ്രകൃതിയുടെ നിയമമാണ്.

രാമചന്ദ്രന്‍ പാണ്ടിക്കാട്,

ജില്ലാ സെക്രട്ടറി, ഭാരതീയ 

വിചാരകേന്ദ്രം, മലപ്പുറം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.