Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 03:39 pm IST
inEntertainment

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസർ പുറത്ത്. നവംബർ 20ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് പ്രദർശനത്തിനെത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. സാത്വിക നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

നൂതനമായ കഥപറച്ചിൽ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ, ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നു. സാത്വിക അവതരിപ്പിക്കുന്ന കല്പന എന്ന് പേരുള്ള സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും എന്നാണ് സൂചന. പ്രണയം, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവയും കോർത്തിണക്കി പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുകയെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. സമൂഹം കൽപ്പിച്ചു നൽകിയ ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ അതിർവരമ്പുകൾ എല്ലാം ഭേദിച്ചു കൊണ്ട് തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അതിനായി കൈ, മെയ് മറന്ന് അവൾക്കൊപ്പം നിൽക്കുന്ന കൃഷ്ണ എന്ന കഥാപാത്രത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ പുറത്തു വരികയും ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തമിഴ് നടി ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇത് കൂടാതെ, ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയെടുത്തിട്ടുണ്ട്. ഗാനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

 

 

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ നായകനായുള്ള ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയും പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലെ ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെയും തെലുങ്ക് സിനിമയിൽ വലിയ ജനപ്രീതി നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്‌ക്കുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. അദ്ദേഹം ചിത്രത്തെ കുറിച്ച് പറഞ്ഞ ഗംഭീര അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

 

രചന, തിരക്കഥ – ഗുന്നം ഗംഗരാജു, കഥ – പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ – വസന്ത് ജുറു, ഛായാഗ്രഹണം – സുജിത് സാരംഗ്, സംഗീതം – ജി വി പ്രകാശ് കുമാർ, എഡിറ്റർ – പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ – ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ – സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ – യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം – ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം – ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ – പല്ലവി സിംഗ്, കലാസംവിധാനം – വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ – സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ – അനിൽ ഭാനു, വിഎഫ്എക്സ് – എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ – തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് – ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ – ശബരി

Tags: Telugu Moviedulqar salmanpawan sadhineni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.