മാല്‍ക്കന്‍ഗിരി: മാവോയിസ്റ്റ് മേഖലയായ ഒഡീഷയിലെ മാല്‍ക്കന്‍ഗിരിയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്ത മാവോവാദിയെ ജയിലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മാല്‍ക്കന്‍ഗിരി പോലീസ് ബാരക്കിലെ ശുചിമുറിയിലാണ് മാവോയിസ്റ്റ് സംഘാംഗത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പോലീസിന്റെ സംയുക്ത നീക്കത്തില്‍ പിടിയിലായ 12 അംഗ മാവോയിസ്റ്റ് സംഘത്തിലെ അംഗമാണ് മരിച്ചത്. മഥിലി, കലിമേല, ചിത്രകോണ്ട എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ഒളികേന്ദ്രങ്ങളില്‍ രണ്ടു ദിവസമായി തുടരുന്ന തെരച്ചിലിലാണ് ഈ മാവോവാദികള്‍ പിടിയിലായതെന്ന് മാല്‍ക്കന്‍ഗിരി പോലീസ് സൂപ്രണ്ടന്റ് ജഗ്മോഹന്‍ മീണ അറിയിച്ചു.
പോലീസിനു വിവരം ചോര്‍ത്തി നല്‍കുന്നവരെന്നു സംശയിച്ച് അടുത്തിടെ രണ്ടു പേരെ വധിച്ച കേസുകളില്‍ പിടിയിലായ മാവോവാദികള്‍ പ്രതികളാണെന്നു സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
















