Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അടല്‍ജിയെ വരയ്‌ക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:30 am IST
inVaradyam

പ്രഭാകര്‍ വരിക്കറിന്റെ സൃഷ്ടി

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മുതല്‍ പുതുതലമുറയിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ വരെ വരയ്‌ക്കുന്ന ഒരു രാഷ്‌ട്രീയ നേതാവ് വാജ്‌പേയി മാത്രമായിരിക്കും. അദ്ദേഹം ഇപ്പോള്‍ ദല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ ല്യൂട്ടിന്‍സ് ബംഗ്ലാവിലുണ്ട്. മനുഷ്യ മനസ്സിനെ തൊട്ടുണര്‍ത്തുന്ന ആവേശകരമായ പ്രസംഗങ്ങള്‍ നടത്തിയ വാജ്‌പേയിയെ ആരും വിസ്മരിക്കില്ല. എന്നാല്‍ പരിചയക്കാരായ പതിനായിരങ്ങളെ പേരെടുത്ത് വിളിച്ചിരുന്ന വാജ്‌പേയി ഇന്ന് ആരേയും തിരിച്ചറിയുന്നില്ല.

2014 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും വാജ്‌പേയി കാര്‍ട്ടൂണില്‍ വന്നു. നരേന്ദ്ര മോദിയോടൊപ്പം ഇന്ത്യയിലെ പല കാര്‍ട്ടൂണിസ്റ്റുകളും വാജ്‌പേയിയേയും വരച്ചത് അദ്ദേഹത്തിന്റെ ജനസമ്മതി ഒന്നുകൊണ്ട് മാത്രം.

ഇന്ത്യ എത്രയോ നേതാക്കളെ കണ്ടിരിക്കുന്നു, പക്ഷെ ഇന്നും കാര്‍ട്ടൂണിസ്റ്റുകള്‍ മഹാത്മാഗാന്ധിയെ കാര്‍ട്ടൂണില്‍ വരയ്‌ക്കുന്നു. നെഹ്‌റുവും, ഇന്ദിരാ ഗാന്ധിയും മാത്രമാണ് അതുകഴിഞ്ഞാല്‍ കുറച്ചെങ്കിലും കാര്‍ട്ടൂണില്‍ വന്നിട്ടുള്ളൂ. കഴിഞ്ഞ പത്ത് വര്‍ഷമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാത്ത, പ്രസ്താവനകള്‍ നടത്താത്ത വാജ്‌പേയി കാര്‍ട്ടൂണുകളിലൂടെയാണ് കഴിഞ്ഞ പത്ത് വര്‍ഷവും പ്രത്യക്ഷപ്പെടുന്നതെന്നത് നിസ്സാരമല്ലല്ലോ.

രംഗയുടെ വര

നല്ലൊരു വാഗ്മിയായിരുന്നു വാജ്‌പേയി. കൈകള്‍ ഉയര്‍ത്തി കാഥികനെ പോലെ കണ്ണുകളടച്ച് കവിതകള്‍ ചൊല്ലിയുള്ള ആ പ്രസംഗം കേട്ടവര്‍ അത് മറക്കില്ല. 13 ദിവസം, ഒരു വര്‍ഷം, അഞ്ച് വര്‍ഷം അങ്ങനെ മൂന്ന് തവണ പ്രധാനമന്ത്രിയായ വ്യക്തിയാണ് വാജ്‌പേയി. ഈ കാലയളവിലെല്ലാം പാര്‍ലമെന്റിലെ മാധ്യമ ഗ്യാലറിയില്‍ ഇരിക്കാന്‍ പലപ്പോഴും അവസരം കിട്ടിയിരുന്നു. ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണത്. നേരില്‍ കണ്ട നേതാക്കളെ അക്കാലത്ത് പേപ്പറില്‍ വരയുന്നത് ഏറെ സന്തോഷവുമായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ മന്ത്രിസഭയിലെ മറ്റ് നേതാക്കളായിരുന്നു കാര്‍ട്ടൂണുകള്‍ക്ക് വിഭവങ്ങള്‍ തന്നുകൊണ്ടിരുന്നത്. സ്വാഭാവികമായും പ്രധാനമന്ത്രി എന്ന നിലയില്‍ കാര്‍ട്ടൂണിലെ മുഖ്യകഥാപാത്രമാകാനും വാജ്‌പേയിക്കായി.

സജീവ് ബാലകൃഷ്ണന്റ കാര്‍ട്ടൂണ്‍

1951ല്‍ ഭാരതീയ ജനസംഘം രൂപീകരിച്ചപ്പോള്‍ സ്ഥാപകാംഗമായാണ് വാജ്‌പേയി പൊതുരംഗത്ത് എത്തുന്നത്. 1957 ല്‍ രണ്ടാം ലോക്‌സഭയില്‍ ജനസംഘം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് വാജ്‌പേയി 1960ല്‍ തന്നെ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അടിയന്തരാവസ്ഥയ്‌ക്ക് ഏറെ മുമ്പ് രാഷ്‌ട്രീയത്തില്‍ സജീവമായതോടെ ശങ്കേഴ്‌സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പലതവണ അദ്ദേഹത്തെ വരച്ചു. ജനതാ പാര്‍ട്ടിയുമായി ജനസംഘം കൂട്ടുകക്ഷിയായി ചേര്‍ന്നത് കാര്‍ട്ടൂണിസ്റ്റുകള്‍ വിഷയമാക്കി. ജനസംഘത്തിന്റെ പ്രതിരൂപമായി കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിരുന്നതും മറ്റാരേയും ആയിരുന്നില്ല. അങ്ങനെ വാജ്‌പേയിയും ഏറെ ശ്രദ്ധേയനായി.

1977 ല്‍ ആറാം ലോക്‌സഭയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി വാജ്‌പേയി എത്തി. അതോടെ കാര്‍ട്ടൂണുകളില്‍ വാജ്‌പേയി കൂടുതല്‍ പ്രത്യക്ഷപ്പെട്ടു. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായ വാജ്‌പേയി 13 ദിവസത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് അവിശ്വാസ പ്രമേയത്തിന് നല്‍കിയ മറുപടി പ്രസംഗം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നിശ്ശബ്ദരായി കാതോര്‍ത്തതിന് ഞാനും സാക്ഷിയായി. അന്ന് പാര്‍ലമെന്റില്‍ വാജ്‌പേയി എഴുന്നേറ്റ നിമിഷം, പാര്‍ലമെന്റ് നിശ്ശബ്ദമായി. ജവഹര്‍ലാല്‍ നെഹ്‌റുവിനേയും, മകള്‍ ഇന്ദിരാ ഗാന്ധിയേയും, അവരുടെ മകന്‍ രാജീവ് ഗാന്ധിയേയും പിന്നീട് സോണിയയേയും വിമര്‍ശിച്ചിരുന്ന വാജ്‌പേയി ഒരിക്കലും സഭ്യതയുടെ ലക്ഷ്മണ രേഖ ലംഘിച്ചിരുന്നില്ല. അതിനൊരു അപവാദമെന്ന് പറയുന്നത് ഇന്ദിരാഗാന്ധിയെ ഒരിക്കല്‍ ദുര്‍ഗ്ഗയോട് ഉപമിച്ചതാണ്.

വ്യക്തിഹത്യ ഒരിക്കലും പ്രസംഗത്തിലും സംസാരത്തിലും നടത്താത്ത അദ്ദേഹത്തെ അതുകൊണ്ടുതന്നെ രാഷ്‌ട്രീയം മറന്ന് എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ശക്തമായ വാക്കുകള്‍ നിറഞ്ഞ പ്രസംഗ ശൈലിയായിരുന്നു പ്രധാന പ്രത്യേകത. ഒരിക്കല്‍ കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ”ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം കൊണ്ട് നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാം, പക്ഷെ മുദ്രാവാക്യങ്ങള്‍ ദാരിദ്രം മാറ്റില്ല”. 32-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഹിന്ദിയില്‍ പ്രസംഗിച്ചതാണ് ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സുധീര്‍നാഥിന്റെ വര

തന്നെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ അദ്ദേഹം ആസ്വദിച്ചിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മുതിര്‍ന്ന പല കാര്‍ട്ടൂണിസ്റ്റുകള്‍ക്കും അവരുടെ കാര്‍ട്ടൂണുകളില്‍ ഒപ്പിട്ട് നല്‍കി സ്‌നേഹവും, സന്തോഷവും അടല്‍ജി പ്രകടിപ്പിച്ചിട്ടുമുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ മനസിന്റെ ഉടമയാണ് വാജ്‌പേയി എന്ന് അദ്ദേഹത്തെ വിമര്‍ശിച്ച് കാര്‍ട്ടൂണുകള്‍ വരച്ച കാര്‍ട്ടൂണിസ്റ്റുകള്‍ പറഞ്ഞിട്ടുമുണ്ട്.

              അടല്‍ജിയുടെ കൈയൊപ്പ് പതിഞ്ഞ കാര്‍ട്ടൂണുകള്‍…

വാജ്‌പേയി എത്രയോ തവണ പരസ്യ കാര്‍ട്ടൂണുകളില്‍ വന്നിരിക്കുന്നു. വിശേഷിച്ച് അമുല്‍ ബട്ടറിന്റെ പരസ്യങ്ങളില്‍. ഭാരതരത്‌ന 2014 ല്‍ വാജ്‌പേയിക്ക് പ്രഖ്യാപിച്ചപ്പോള്‍ അമുല്‍ നല്‍കിയ പരസ്യ കാര്‍ട്ടൂണിന്റെ തലക്കെട്ട് ശ്രദ്ധേയമാണ്. അടല്‍ജി ബട്ടര്‍ലി വാജ്‌പേയി. സജീവ രാഷ്‌ട്രീയം വിടുന്നതായി വാജ്‌പേയി പ്രഖ്യാപിച്ചപ്പോള്‍ അമുലിന്റെ പരസ്യം വാജ് ബൈ… എന്നായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

Sports

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Varadyam

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

Kerala

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.