ശ്രീനഗര്‍: വിദ്യാഭ്യാസത്തിനായി മക്കളെ സൈനിക സ്‌കൂളുകളിലേക്ക് അയയ്‌ക്കരുതെന്ന് കശ്മീര്‍ വിഘടനവാദകളായ ഹൂറിയത്ത് ചെയര്‍മാന്‍ സെയ്ദ അലി ഷാ ഗിലാനി കാശ്മീരിലെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
സൈനിക സ്‌കൂളുകളിലെ പഠനം വിദ്യാര്‍ഥികളെ മതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകറ്റും. അതിനാല്‍ ഇത്തരം സ്‌കൂളുകളില്‍ മക്കളെ അയയ്‌ക്കുന്നത് ഒഴിവാക്കണമെന്ന് ഗിലാനി പറയുന്നു.
കുട്ടികളുടെ ഭാവിയെക്കരുതി അവരെ മികച്ച സ്‌കൂളുകളില്‍ അയയ്‌ക്കണം. സൈനിക സ്‌കൂളുകളിലേക്ക് ഒരിക്കലും അയയ്‌ക്കരുത്. മതത്തിനും സംസ്‌കാരത്തിനും എതിരായ കാര്യങ്ങളാണ് അവിടെ പഠിപ്പിക്കുന്നത്. മാതാപിതാക്കള്‍ കുട്ടികളെ നിരീക്ഷിക്കണം. അവരുടെ ഭാവിയെക്കുറിച്ച് ശ്രദ്ധാലുക്കളുമായിരിക്കണമെന്ന് ഗീലാനി ആവശ്യപ്പെട്ടു.
















