അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അദ്ദേഹത്തിന്റെ ജനപ്രീതിയും ബിജെപിയുടെ വിജയത്തിനു കാരണമാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്സിനു പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നും, വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയവ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: