വിയന്ന; ആണവ വിദ്യയും ആയുധങ്ങളും കയറ്റുമതി ചെയ്യുന്നത് നിയന്ത്രിക്കാനുള്ള വാസനാര്‍ അറേഞ്ച്‌മെന്റ് എന്ന അന്താരാഷ്‌ട്ര സംഘടനയില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചു. ഇന്ത്യ സംഘടനയിലെ 42ാമ െഅംഗമാണ്. വിയന്നയില്‍ നടന്ന രണ്ടു ദിവസത്തെ പ്‌ളീനറി സമ്മേളനമാണ് ഇന്ത്യക്ക് അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഇന്ത്യ അംഗമാകും. പ്രധാനപ്പെട്ട ആണവ സാങ്കേതിക വിദ്യകളും മറ്റും കരസ്ഥമാക്കാന്‍ അംഗത്വം ഇന്ത്യയക്ക് തുണയാകും. ആണവ നിര്‍വ്യാപനക്കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലെങ്കിലും ഈ അംഗത്വം മതി സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാന്‍. വാസനാര്‍ അറേഞ്ച് മെന്റില്‍ അംഗത്വം ലഭിച്ചത് 48 അംഗ ആണവിതരണ ഗ്രൂപ്പില്‍ അംഗത്വം നേടാനും സഹായകമാകും.
















