മുംബൈ; തിങ്കളാഴ്ച അന്തരിച്ച പ്രമുഖ ബോളിവുഡ് താരം ശശി കപൂറിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
രാവിലെ ജുഹുവിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. കനത്ത മഴ അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് ശശിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. 11.45 ഓടെ മൃതദേഹം ജുഹുവിലെ ശ്മശാനത്തിലേക്ക് എടുത്തു.
അമിതാബ് ബച്ചന്, സലീം ഖാന്, ഷാരൂഖ് ഖാന്, അനില്‍കപൂര്‍, ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍, രണ്‍ബീര്‍ കപൂര്‍,സഞ്ജയ് ദത്ത്, നസറുദ്ദീന്‍ ഷാ, നവാസുദ്ദീന്‍ സിദ്ദിഖി,സുപ്രിയ പഥക്, ശക്തികപൂര്, സെയ്ഫ് അലിഖാന്, സുരേഷ് ഒബറോയ് തുടങ്ങിയവര്‍ സംസ്ക്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
പദ്മഭൂഷണും ദാദാ സഹേബ് ഫാല്‍ക്കെ അവാര്‍ഡും നല്കി രാജ്യം ആദരിച്ച ശശി കപൂര്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അന്തരിച്ചത്. 79 വയസായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: