നെടുങ്കണ്ടം: കലോത്സവ നഗറില്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മില്‍ വാക്കേറ്റം. കലോത്സവ നഗരിയില്‍ കൊടികുത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടരും തമ്മില്‍ ഇന്നലെ രാത്രി വൈകി വാക്കേറ്റമുണ്ടായി കയ്യാങ്കളിയോടടുത്തത്.
എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ മത്സരാത്ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ടൗണില്‍ പ്രകടനം നടത്തുകയും കലോത്സവ കവാടത്തിനോട് ചേര്‍ന്ന് കൊടികള്‍ നാട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈകിട്ട് എട്ടരയോടെ കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്യത്തില്‍ ടൗണില്‍ കൊടികുത്തുന്നതിനിടയിലാണ് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും അസഭ്യവര്‍ഷവും ഉണ്ടായത്. സംഭവസ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും അവര്‍ നോക്കുകുത്തികളായി കാഴ്ച കാണുകയാണുണ്ടായത്.
















