Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

അന്‍വര്‍ എംഎല്‍എ ചാണ്ടിക്ക് പഠിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:45 am IST
inVicharam

മന്ത്രി തോമസ് ചാണ്ടിയുടെ ഏറെ വൈകിയുണ്ടായ രാജിയോടെ അഴിമതിവിരുദ്ധരെന്ന മുഖംമൂടി അഴിഞ്ഞുവീണ ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖം ഒന്നുകൂടി വികൃതമാവുകയാണ്. നിലമ്പൂര്‍ എംഎല്‍എ പി. വി. അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നതോടെയാണിത്.

അന്‍വര്‍ ഡയറക്ടറായ ഗ്രീന്‍സ് ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പിവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, പിവിആര്‍ ഡവലപ്പേഴ്‌സ് (മഞ്ചേരി) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നതിലൂടെ പിണറായി സര്‍ക്കാരിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ സര്‍വവിധ പിന്തുണയും ലഭിക്കുന്ന അന്‍വര്‍ ക്രിമിനല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ഒരേസമയം നാല് കമ്പനികളുടെ ഉടമസ്ഥനായിരിക്കെ, ഒരു കമ്പനിയുടെ വിവരങ്ങള്‍ മാത്രം തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ നല്‍കിയതിനാല്‍ എംഎല്‍എ എന്ന നിലയ്‌ക്ക് അയോഗ്യതാ ഭീഷണിയും അന്‍വര്‍ നേരിടുകയാണ്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പര തന്നെ അന്‍വര്‍ നടത്തിയിരിക്കുന്നുവെന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്നു. ഇവയൊക്കെ ഒറ്റദിവസംകൊണ്ട് നടത്തിയതുമല്ല. രാഷ്‌ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ച് വര്‍ഷങ്ങളെടുത്ത് ചെയ്തുകൂട്ടിയതാണ്. അപ്പോള്‍ നിയമലംഘകനും അഴിമതിക്കാരനുമായ ഇത്തരമൊരാളെ എംഎല്‍എയാക്കിയ സിപിഎമ്മിനും ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒരുതരത്തിലും ഒഴിഞ്ഞുമാറാനാവില്ല.

അരനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ തങ്ങള്‍ കൊണ്ടുവന്നതായി സിപിഎം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണ നിയമവും അന്‍വര്‍ ലംഘിച്ചിരിക്കുന്നു. ഇങ്ങനെയൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ പുറത്തുപറയാന്‍ കൊള്ളാത്ത ഇടപാടുകള്‍ നടന്നിരിക്കുമെന്ന് ഉറപ്പ്. ഇതിനുള്ള പ്രത്യുപകാരമായി സിപിഎം നേതൃത്വം വെള്ളിത്തളികയില്‍ വച്ചുനീട്ടിയതാവാം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വവും എംഎല്‍എ സ്ഥാനവും. ഇങ്ങനെയൊരാളെ ഭരണാധികാരം ഉപയോഗിച്ചു സംരക്ഷിക്കുന്നതിലൂടെ അഴിമതിയുടെ നിറം ചുവപ്പാണെന്ന് സിപിഎമ്മും ഇടതുമുന്നണിയും ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നപ്പോഴും അഴിമതിയുടെ ഭീമാകാരം പൂണ്ട ആ രാഷ്‌ട്രീയ നേതാവിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയായിരുന്നു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയെക്കാള്‍ വീറുംവാശിയും സിപിഎമ്മും പിണറായിയും പ്രകടിപ്പിക്കുന്നതു കണ്ട് പ്രബുദ്ധ കേരളം ലജ്ജിച്ചു തലതാഴ്‌ത്തിയതാണ്. അപ്പോഴും ചാണ്ടി തങ്ങളുടെ പാര്‍ട്ടിക്കാരനല്ലെന്ന് ചില സിപിഎം നേതാക്കള്‍ മുഖംരക്ഷിക്കാന്‍ തൊടുന്യായം പറയുന്നത് കേള്‍ക്കാമായിരുന്നു. ഇങ്ങനെയൊരു ഒഴികഴിവുപോലും സ്വന്തം എംഎല്‍എയായ അന്‍വറിന്റെ കാര്യത്തില്‍ പറയാനില്ല.

അറിഞ്ഞിടത്തോളം തോമസ് ചാണ്ടിയുടെ വഴിയേയാണ് അന്‍വറിന്റെയും പോക്ക്. പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഇതൊന്നും പ്രശ്‌നമായിരിക്കില്ല. ഭരണത്തിന്റെ മുഖം കൂടുതല്‍ അഴുകുന്നതിന് മുന്‍പ് അന്‍വര്‍ സ്വയം രാജിവയ്‌ക്കുന്നതാണ് ഉചിതം. അതിന് തയ്യാറല്ലെങ്കില്‍ രാജി എഴുതിവാങ്ങാനുള്ള ഇച്ഛാശക്തി സിപിഎം കാണിക്കണം. അഴിമതിക്കെതിരായ ജനരോഷം മലവെള്ളംപോലെ കുതിച്ചെത്തുമ്പോള്‍ അത് തടയാന്‍ ഒരു അന്‍വറിനും അമ്യൂസ്‌മെന്റ് പാര്‍ക്കിനുമാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.