Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബിഎച്ച് ലോയയുടെ മരണത്തിൽ ആശങ്കകൾ നിലനിൽക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 12:18 pm IST
inIndia

ന്യൂദല്‍ഹി: സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്മോഹന്‍ ഹരികൃഷ്ണന്‍ ലോയയുടെ മരണത്തിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി ദൃക്സാക്ഷികള്‍. അമിത് ഷായ്‌ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷായും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ലോയയുടെ മരണത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സഹോദരിയെ ഉദ്ധരിച്ച്‌ കഴിഞ്ഞയാഴ്ച കാരവന്‍ മാസികയില്‍ വന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് ഇവർ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പുരിലെ ആശുപത്രിയില്‍ വെച്ച ലോയ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്. സഹപ്രവര്‍ത്തകയായ ജഡ്ജി സപ്ന ജോഷിയുടെ മകളുടെ വിവാഹവിരുന്നില്‍ പങ്കെടുത്ത് പിറ്റേന്നായിരുന്നു ഇത്. ഈ മരണം അസ്വാഭാവികമാണെന്നും പല സത്യങ്ങളും മൂടിവെക്കാന്‍ ശ്രമം നടന്നതായുമാണ് സഹോദരിയെ ഉദ്ധരിച്ച്‌ കാരവന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രിയിലെ ഇസിജി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും മരണശേഷം ജഡ്ജിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് അയച്ചപ്പോള്‍ ആരും അനുഗമിച്ചിരുന്നില്ലെന്നും കാരവന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അന്ന് ലോയയെ പരിചരിച്ച ഡോക്ടര്‍മാരെയും സംഭവത്തിന് ദൃക്സാക്ഷികളായവരെയും ബന്ധുക്കളെയും നേരില്‍ക്കണ്ട് ഇന്ത്യന്‍ എക്സ്പ്രസ് അന്വേഷണം നടത്തുകയായിരുന്നു.

ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാരായ ഭൂഷണ്‍ ഗവായിയും സുനില്‍ ഷുക്രെയുമാണ് ആശുപത്രിയില്‍ അപ്പോഴുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാണ് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ട സജ്ജീകരണങ്ങളൊരുക്കിയത്. മരണത്തെക്കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് ഇരുവരും പറയുന്നു. ലോയ അക്കാലത്ത് കേട്ടിരുന്നത് അമിത് ഷാ പ്രതിയായ ഷൊഹ്റാബുദീന്‍ ഷെയ്ഖ് വധക്കേസ്സാണെന്നതും മരണവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. നവംബര്‍ 30-ന് രാത്രി രവിഭവന്‍ ഗസ്റ്റ് ഹൗസിലേക്ക് പോയ ലോയ, പുലര്‍ച്ചെ നാലുമണിയോടെയാണ് നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറയുന്നത്.

ജഡ്ജിമാരായ ശ്രീധര്‍ കുല്‍ക്കര്‍ണിയും ശ്രീരാം മധുസൂദന്‍ മോഡക്കും ഒപ്പമുണ്ടായിരുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച്‌ പ്രാദേശിക കോടതിയിലെ ജഡ്ജി വിജയകുമാര്‍ ബദ്രെയും ഹൈക്കോടതിയിലെ നാഗ്പുര്‍ ബെഞ്ച് ഡപ്യൂട്ടി രജിസ്ട്രാര്‍ രൂപേഷ് രതിയും ചേര്‍ന്നാണ് ഡാന്‍ഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്റെ സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ ഇസിജി എടുത്തിരുന്നില്ലെന്ന ലോയയുടെ സഹാദരിയുടെ വാദവും ആശുപത്രി രേഖകള്‍ തെറ്റാണെന്ന് തെളയിക്കുന്നു.

ഇസിജി എടുത്തിരുന്നതായി രേഖകളിലുണ്ട്.

ഇസിജി റിസല്‍ട്ടും ആശുപത്രി രേഖകളിലുണ്ട്. 24 മണിക്കൂറും ട്രോമകെയര്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിതെന്ന് ഡാന്‍ഡെ ആശുപത്രി ഡയറക്ടര്‍ പിനാക് ഡാന്‍ഡെ പറഞ്ഞു. അഞ്ചുമണിയോടെയാണ് ലോയയെ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. റെഡിസന്റ് മെഡിക്കല്‍ ഓഫീസറാണ് അദ്ദേഹത്തെ പരിശോധിച്ചത്.

ഇസിജി എടുത്തു ഹൃദ്രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഹൃദ്രോഗ ചികിത്സയ്‌ക്കുള്ള സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കുറച്ചുകൂടി വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് മെഡിട്രിന ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക കൊണ്ടുവരുമ്പോൾ ലോയ ഏറെക്കുറെ മരണത്തോട് അടുത്തിരുന്നുവെന്ന് മെഡിട്രിന എംഡി സമീര്‍ പല്‍തേവാര്‍ പറഞ്ഞു. സിപിആറും ഡയറക്‌ട് കറണ്ട് ഷോക്കുമുള്‍പ്പെടെ നല്‍കിയെങ്കിലും രോഗിയെ തിരിച്ചുകൊണ്ടുവരാനായില്ലെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. മെഡിട്രിന ആശുപത്രിിലേക്കാണ് ജസ്റ്റിസ് ഗവായിയും ഷുക്രെയുമെത്തുന്നത്.

ഹൈക്കോടതി രജിസ്ട്രാര്‍ വിളിച്ചറിയിച്ചതനുസരിച്ചാണ് താനെത്തിയതെന്ന് ഗവായ് പറഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ജഡ്ജിമാര്‍ പറയുന്നു. തുടര്‍ന്ന് മൃതദേഹം ഏറ്റു വാങ്ങിയതും ആശുപത്രിയിലെ ഡോക്ടര്‍കൂടിയായ പ്രശാന്ത് രതിയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ന്യൂസ് ടീം കണ്ടെത്തി. തന്റെ അമ്മാവനായ രുക്മേഷ് പന്നലാല്‍ ജക്കോട്ടിയ വിളിച്ചറിയിച്ചതനുസസരിച്ചാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് ഡോ. രതി പറയുന്നു.

തനിക്ക് അങ്ങനെയൊരു ബന്ധുവില്ലെന്ന് ലോയയുടെ അച്ഛന്‍ പറയുന്നതായി കാരവന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനെ എതിര്‍ക്കുന്ന ന്യൂസ് ആയിരുന്നു അത്. ഈ റിപ്പോർട്ടുകളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ട് ആണ് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തു വിട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.