അടിമാലി: താലൂക്ക് ആശുപത്രിയെ നവജാത ശിശുക്കളുടെ സ്ഥിരം എന്റോള്‍മെന്റ് കേന്ദ്രമാക്കാന്‍ നടപടി. അടിമാലി താലൂക്ക് ആശുപത്രിയില്‍ ജനിക്കുന്ന നവജാത ശിശുക്കളുടെ വിവരങ്ങള്‍ എല്ലാ ദിവസവും അടിമാലി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അക്ഷയ സംരംഭകരായ ബിജു കെ.കെ (94975 71886) നിഷാന്ത് സി.വൈ.(94 47189869) എന്നിവരെ ആശുപത്രിയില്‍ നിന്നും അറിയിച്ച് എന്റോള്‍മെന്റിന് നടപടി സ്വീകരിക്കും.
അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് 23ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പരിപാടിയില്‍ താലൂക്ക് ആശുപത്രികളെ സ്ഥിരം ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രമാക്കുന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാനത്തെ തന്നെ ആദ്യ താലൂക്ക് ആശുപത്രിയായി എത്തിക്കുന്നതിന് ആരോഗ്യവകുപ്പും ജില്ലാ അക്ഷയകേന്ദ്രവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഉത്തരവ് ഡിഎംഒ ഡോ.പി.കെ. സുഷമ കളക്ടര്‍ ജി.ആര്‍. ഗോകുലിന് കൈമാറി. ഡെപ്യൂട്ടി ഡിഎംഒ ഡോ.സുരേഷ് വര്‍ഗ്ഗീസ്, ജില്ലാ പ്രോജക്ട് മാനേജര്‍ എസ്. നിവേദ്, സുബി പ്ലാന്തോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.
















