കട്ടപ്പന: കലോത്സവ വേദിയില്‍ ജനമനസ് കീഴടക്കിയ മത്സരയിനമായിരുന്നു സംഘനൃത്തം. ചിലങ്കകളുടെ താള വിന്യാസ ലയത്തില്‍ ഓരോ ആസ്വാദകനും മതിമറന്നു. മൂന്ന് കാറ്റഗറികളിലുമായി പത്ത് സംഘനൃത്തമാണ് അരങ്ങേറിയത്ത്.
മത്സരത്തില്‍ മുഴുനീളം നിറഞ്ഞ സദാസായിരുന്നു. വര്‍ണ വൈവിദ്യംകൊണ്ടും, ചുവടുകളിലെ ചടുലതകൊണ്ടും എല്ലാ മത്സരങ്ങളും ഒന്നിനൊന്നിന് മികവ് പുലര്‍ത്തി. ചിട്ടയായ പരിശീലനത്തിന്റെ ഫലം സ്റ്റേജില്‍ കാഴ്ചവയ്‌ക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഇവര്‍. സംഘനൃത്തത്തില്‍ എല്‍പി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും കട്ടപ്പന സരസ്വതി വിദ്യാപീഠം സ്‌കൂളിനാണ് ഒന്നാംസ്ഥാനം. യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കുടയത്തൂര്‍ വിദ്യാനികേതന്‍ സ്‌കൂളിനാണ്.
















