ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി അനുസരിച്ച് 9.03 ലക്ഷം ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
2017 നവംബര്‍ 20 വരെയുള്ള കണക്കാണിത്. പദ്ധതി ഉദ്ഘാടനത്തിനു ശേഷം ഗുണഭോക്താക്കളുടെ രജിസ്ട്രേഷനും, ജിയോ ടാഗിങ്ങിനും അക്കൗണ്ട് വേരിഫിക്കേഷനും കുറച്ച് മാസങ്ങള്‍ കൂടി വേണ്ടി വന്നു. 55.85 ലക്ഷം ഭവനങ്ങള്‍ അനുവദിക്കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 30 ലക്ഷം ഭവനങ്ങളുടെ നിര്‍മ്മാണം മേല്‍ക്കൂരയിടുന്ന ഘട്ടം വരെയെത്തി. 15 ലക്ഷം ഭവനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
2017 നവംബര്‍ 30നകം 10 ലക്ഷം ഭവനങ്ങളും, ഡിസംബര്‍ 31 നകം 15 ലക്ഷം ഭവനങ്ങളും, 2018 ജനുവരി 31നകം 25 ലക്ഷം ഭവനങ്ങളും, ഫെബ്രുവരി 28നകം 35 ലക്ഷം ഭവനങ്ങളും, മാര്‍ച്ച് 31നകം 51 ലക്ഷം ഭവനങ്ങളും, 2019 മാര്‍ച്ച് 31നകം ഒരു കോടി പുതിയ ഭവനങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ധാരാളം പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: