Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ടെയ്നര്‍ ലോറി പാര്‍ക്കിങിന് പരിഹാരത്തിന് ‘ആപ്പ് ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:00 am IST
in Ernakulam

കൊച്ചി: തുറമുഖത്തെ കണ്ടെയ്നര്‍ ട്രെയ്ലര്‍ ലോറി പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരം കാണാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ജില്ലാ ഭരണകൂടം. അര്‍പ്പിത, ബിപിസിഎല്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നീ പാര്‍ക്കിങ് യാര്‍ഡുകളില്‍ പാര്‍ക്കിങിനുള്ള സ്ഥലം എളുപ്പത്തില്‍ കണ്ടെത്തി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നതമാണ് ‘കൊച്ചി ഗിയര്‍’ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജീനിയോ കോഡ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്ലിക്കേഷന് രൂപം നല്‍കിയത്.

കളമശ്ശേരി മുതല്‍ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്നര്‍ റോഡില്‍ ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം അപകടങ്ങളും ഗതാഗതപ്രശ്നങ്ങളും പതിവായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ടു വരുന്ന നടപടികളുടെ ഭാഗമാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. വല്ലാര്‍പാടത്ത് ബിപിസിഎല്ലിന്റേതടക്കം പാര്‍ക്കിങ് യാര്‍ഡുകള്‍ നേരത്തെ പ്രവര്‍ത്തനസജ്ജമായെങ്കിലും പാര്‍ക്കിങിന് സ്ഥലം കിട്ടുന്നില്ലെന്ന പരാതിയുമായി ഇവിടേക്ക് കയറാന്‍ ട്രക്കുകള്‍ മടി കാണിക്കുകയായിരുന്നു.

ട്രെയ്ലറുകള്‍ പാര്‍ക്കിങ് യാര്‍ഡുകളിലെത്താത്തതിന് കാരണം തേടി ജില്ലാ ഭരണകൂടം വിശദമായ പഠനം നടത്തിയിരുന്നു. കണ്ടെയ്നര്‍ പാര്‍ക്കിങ് യാര്‍ഡുകള്‍, ലഭ്യമായ പാര്‍ക്കിങ് സ്ഥലം, ട്രെയ്ലര്‍ നില്‍ക്കുന്നിടത്തു നിന്നും യാര്‍ഡിലേക്കെത്താനുള്ള ദിശ, ദൂരം, ഏകദേശസമയം എന്നിവയെല്ലാം കൊച്ചി ഗിയറില്‍ എളുപ്പത്തില്‍ കണ്ടെത്താം. ആകര്‍ഷകമായ നിറത്തിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഇതിന്റെ രൂപകല്‍പ്പന. കൂടുതല്‍ പാര്‍ക്കിങ് സ്ഥലമുള്ള യാര്‍ഡുകളെ സൂചിപ്പിക്കാന്‍ പച്ച, കുറവ് സ്ഥലമുള്ളിടത്ത് ഓറഞ്ച്, ഒട്ടും സ്ഥലമില്ലാത്ത യാര്‍ഡുകള്‍ക്ക് ചുവപ്പ് എന്നിങ്ങനെയാണ് സൂചകനിറം നല്‍കിയിരിക്കുന്നത്.

യാര്‍ഡ് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആപ്ലിക്കേഷനില്‍ തന്നെ വളരെ എളുപ്പത്തില്‍ ഇവിടേക്കുള്ള റോഡും കണ്ടെത്താം. യാര്‍ഡില്‍ സ്ഥലം മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. റോഡിലെ തടസങ്ങള്‍, മറ്റ് ഗതാഗതപ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും അധികം വൈകാതെ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും.

പാര്‍ക്കിങ് യാര്‍ഡ് അധികൃതരെ സംബന്ധിച്ചിടത്തോളം യാര്‍ഡിലേക്ക് ആവശ്യത്തിന് ട്രെയിലറുകള്‍ ലഭിക്കുമെന്നതാണ് ആകര്‍ഷണം. വാഹനങ്ങളെ പ്രവേശിപ്പിക്കുന്നതിന് ലളിതമായ ക്യുആര്‍ കോഡ് സ്‌കാനിങ് മതിയാകും. ട്രക്കുകളുടെ വലിപ്പം അനുസരിച്ച് പാര്‍ക്ക് ചെയ്ത സമയത്തിനനുസരിച്ച് എത്ര തുക ഈടാക്കണമെന്നും ആപ്ലിക്കേഷന്‍ വ്യക്തമാക്കും. ഓരോ സ്ളോട്ടിലും പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിശദവിവരങ്ങളും ഡ്രൈവറുടെ പേരും യാര്‍ഡ് അധികൃതര്‍ക്ക് ആപ്ലിക്കേഷനില്‍ നിന്നും മനസിലാക്കാം. പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോര്‍ട്ടുകളും ആപ്ലിക്കേഷന്‍ നല്‍കും.

ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം മോട്ടോര്‍ വാഹന, പോലീസ് വകുപ്പുകള്‍ക്കും കൊച്ചി ഗിയര്‍ ലഭ്യമാക്കും. ഒഴിവുള്ള പാര്‍ക്കിങ് സ്ളോട്ടുകളെ കുറിച്ച് അധികൃതര്‍ക്ക് കൂടി അറിവ് ലഭിക്കുന്നതോടെ ഇവിടേക്കെത്താന്‍ അവര്‍ക്കും ഡ്രൈവര്‍മാരെ പ്രേരിപ്പിക്കാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.