കട്ടപ്പന: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിലെ മോഹിനിയാട്ട വേദിയില്‍ കൈയാങ്കളി. മത്സരം വീക്ഷിക്കാതെ വിധി കര്‍ത്താവ് മകനൊപ്പം കളിച്ചുകൊണ്ടിരുന്നതാണ് വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചത്. ഇന്നലെ എച്ച്എസ് വിഭാഗം മോഹിനിയാട്ട വേദിയിലാണ് സംഭവം.
മത്സരം പുരോഗമിക്കുമ്പോള്‍ സമീപത്ത് പേപ്പറില്‍ വരച്ചുകൊണ്ടിരുന്ന മകനെയാണ് വിധി കര്‍ത്താവ് ശ്രദ്ധിച്ചത്. ഒടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ മറ്റു മത്സരാര്‍ത്ഥികള്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഒടുവില്‍ വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ പോലീസ് എത്തി ബഹളമുണ്ടാക്കിയവരെ പുറത്താക്കി.
വീണ്ടും അടുത്ത മത്സരം ആരംഭിച്ചപ്പോഴും മകനെ മാറ്റി നിര്‍ത്താന്‍ വിധി കര്‍ത്താവ് തയാറായില്ല. പിന്നീട് മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ എത്തിയാണ് കുട്ടിയെ മാറ്റി ഇരുത്തിയത്.
















