Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എരുമേലിയില്‍ പൊലീസുകാര്‍ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 09:03 pm IST
inKottayam

കാഞ്ഞിരപ്പള്ളി: എരുമേലിയില്‍ ഭക്തജനത്തിരക്കേറിയതോടെ നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസ് പാടുപെടുന്നു. തീര്‍ത്ഥാടകര്‍ എത്തി തുടങ്ങിതിനാല്‍ ഇന്നലെ രാവിലെ ഗതാഗതക്കുരുക്കും രൂക്ഷമായി. തീര്‍ത്ഥാടനകാലത്തെ പ്രത്യേക ഡ്യൂട്ടിക്കായി എത്തുന്ന കേരള ആംപ്ഡ് പോലീസിന്റെ എണ്ണം ഇത്തവണ കുറവാണ്. തിരക്കേറുമ്പോള്‍ കൂടുതല്‍ ക്യാമ്പില്‍ നിന്നുള്ള സേന എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

മുന്‍കാലങ്ങളില്‍ അറുനൂറോളം പോലീസുകാരാണ് എരുമേലിയിലും അനുബന്ധ കേന്ദ്രങ്ങളിലും സേവനം ചെയ്തിരുന്നത്. ഇതില്‍ ഇരുനൂറോളം പേര്‍ ക്യാമ്പില്‍ നിന്നുമെത്തിയവരായിരുന്നു. എന്നാല്‍ ഇത്തവണ കെഎപി യില്‍ നിന്നും നൂറില്‍ താഴെ പോലീസുകാരെയാണ് ലോക്കല്‍ പോലീസിന് പുറമെ നിയോഗിച്ചിട്ടുളളത്.

കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ കീഴില്‍ കാഞ്ഞിരപ്പളളി സബ് ഡിവിഷനിലെ നാല് സിഐ മാര്‍ക്കും അഞ്ച് എസ്‌ഐ മാര്‍ക്കുമാണ് ക്രമീകരണങ്ങളുടെ ചുമതലയെങ്കിലും അതാത് സ്റ്റേഷനുകളിലെ ചുമതലകള്‍ കൂടി ഇവര്‍ക്ക് നിര്‍വഹിക്കണം. രാത്രിയും പകലുമെല്ലാം മൂന്ന് ഷിഫ്റ്റുകളായി ഇവരെ ഡ്യൂട്ടിപോയിന്റുകളില്‍ വിന്യസിക്കുമ്പോള്‍ എണ്ണം മൂന്നിലൊന്നായി കുറയും. പാമ്പാടി കെ ഇ കോളേജിലെ 25 എന്‍സിസി വിദ്യാര്‍ത്ഥികള്‍ ട്രാഫിക് നിയന്ത്രണത്തില്‍ പോലീസിനെ സഹായിക്കുന്നുണ്ട്. നിലവില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നുമുള്ള ലോക്കല്‍ പോലീസിനെ ഉപയോഗിച്ച് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നീക്കത്തിലാണ് പോലീസ് വകുപ്പ്. പോലീസിന്റെ എണ്ണം കുറയുന്നതോടെ തീര്‍ത്ഥാടകരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് ആക്ഷേപമുയരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യുന്നതോടെ പോലീസും പ്രതിസന്ധിയിലാകും.

എരുമേലി ടൗണിലെ ഗതാഗത നിയന്ത്രണം, ജംഗ്ഷനുകള്‍, സ്‌നാനഘട്ടം, ക്ഷേത്രങ്ങള്‍, വാവര്‍ മസ്ജിദ്, കണമല, അട്ടിവളവ്, കാളകെട്ടി, അഴുത, മൂക്കന്‍പെട്ടി, മുക്കൂട്ടുതറ, എം. ഇ. എസ്. ജങ്ഷന്‍, പ്രൊപ്പോസ് ജങ്ഷന്‍, പേരൂര്‍തോട്, കൊരട്ടി പാലം, കുറുവാമൂഴി, കരിങ്കല്ലുമൂഴി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളില്‍ പോലീസിന്റെ സേവനം ആവശ്യമാണ്. ക്ഷേത്രത്തിനു സമീപത്തെ കുളിക്കടവില്‍ മോഷണം നടക്കാനുള്ള സാധ്യതയേറെയാണ്. ഇവിടെ പോലീസിന്റെ നിരീക്ഷണം ഉണ്ടെങ്കില്‍ മാത്രമെ മോഷണവും, അപകട സാധ്യതയും തടയാനാകൂ.

ഏറെ അപകട സാധ്യതയുള്ള കണമലയില്‍ അപകടം ഒഴിവാക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ടൗണിലും ചരള, സെന്റ് മേരി ഭാഗം, വാഴക്കാല എന്നിവിടങ്ങളിലാണ് ഏതാനും ആഴ്ചകളായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. സംശയകരമായി കണ്ട ചിലരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മുളക് പൊടി വിതറി വീട്ടമ്മയെ ഉപദ്രവിക്കാന്‍ ബൈക്ക് യാത്രികന്‍ ശ്രമിച്ച സംഭവത്തിലും അന്വേഷണ പുരോഗതിയായിട്ടില്ല. പേട്ടക്കവലയിലും വലിയമ്പലത്തിലും ടൗണ്‍ റോഡിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കണമെന്നും മോഷണങ്ങള്‍ തടയാനും ക്രമസമാധാന പാലനം മികച്ച നിലയിലാക്കാനും കഴിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

Kerala

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

India

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.